Sanjay Singh Arrest: ഒരു ചില്ലിക്കാശുപോലും കണ്ടെത്തിയില്ല.... സഞ്ജയ് സിംഗിനെതിരായ ED നടപടിയില്‍ രൂക്ഷ പ്രതികരണവുമായി മന്ത്രി അതിഷി

Sanjay Singh Arrest:  കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഇതേ കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ശേഷം കേസിലെ രണ്ടാമത്തെ പ്രധാന അറസ്റ്റാണ് സഞ്ജയ് സിംഗ്. 

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 12:40 PM IST
  • തങ്ങളുടെ അഴിമതി തുറന്നുകാട്ടിയ ആം ആദ്മി പാര്‍ട്ടി നേതാക്കൾക്കെതിരെ ബിജെപി രാഷ്ട്രീയ പകപോക്കലിനും പീഡനത്തിനുമാണ് ശ്രമിക്കുന്നതെന്ന് ആതിഷി പറഞ്ഞു.
Sanjay Singh Arrest: ഒരു ചില്ലിക്കാശുപോലും കണ്ടെത്തിയില്ല.... സഞ്ജയ് സിംഗിനെതിരായ  ED നടപടിയില്‍ രൂക്ഷ പ്രതികരണവുമായി മന്ത്രി അതിഷി

New Delhi: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തലസ്ഥാനം ഭരിയ്ക്കുന്ന ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിനെ ബുധനാഴ്ച എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (Enforcement Directorate - ED) അറസ്റ്റ് ചെയ്ത സംഭവത്തിൽ ഭാരതീയ ജനതാ പാർട്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി രംഗത്ത്.

Also Read:  Sanjay Singh Arrested: ED റെയ്ഡിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് അറസ്റ്റിൽ 

തങ്ങളുടെ അഴിമതി തുറന്നുകാട്ടിയ ആം ആദ്മി പാര്‍ട്ടി നേതാക്കൾക്കെതിരെ ബിജെപി രാഷ്ട്രീയ പകപോക്കലിനും പീഡനത്തിനുമാണ് ശ്രമിക്കുന്നതെന്ന് ആതിഷി പറഞ്ഞു. അഴിമതിയുടെ എന്തെങ്കിലും തെളിവ് കാണിക്കാനും അവര്‍ ബിജെപിയെ വെല്ലുവിളിച്ചു.

Also Read:  ED Raid: ഒന്നും കണ്ടെത്താനാവില്ല... AAP നേതാവ് സഞ്ജയ് സിംഗിന്‍റെ വസതിയില്‍ നടന്ന റെയ്‌ഡിൽ പ്രതികരിച്ച് അരവിന്ദ് കേജ്‌രിവാൾ  
 
ED ബുധനാഴ്ച 8 മണിക്കൂർ സഞ്ജയ് സിംഗിന്‍റെ വസതിയില്‍ എല്ലാ മുക്കിലും മൂലയിലും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സഞ്ജയ് സിംഗിന്‍റെ വീട്ടിൽ നിന്ന് അഴിമതിയുടെ കറ പുരണ്ട ഒരു രൂപയെങ്കിലും കണ്ടെത്തിയാൽ അത് പൊതുജനങ്ങളെ കാണിക്കൂ, ബിജെപിയെ അവര്‍ വെല്ലുവിളിച്ചു.  

കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഇതേ കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ശേഷം കേസിലെ രണ്ടാമത്തെ പ്രധാന അറസ്റ്റാണ് സഞ്ജയ് സിംഗ്. ദേശീയ തലസ്ഥാനത്ത് റദ്ദാക്കിയ മദ്യ എക്സൈസ് നയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ എഎപി നേതാവ് സഞ്ജയ് സിംഗിന്‍റെ വസതിയിൽ ED റെയ്ഡ് നടത്തിയിരുന്നു. ഇതേ കേസിൽ സഞ്ജയ് സിംഗിന്‍റെ രണ്ട് അടുത്ത സഹായികളുടെ സ്ഥലങ്ങളിലും ED പരിശോധന നടത്തി.

"ഡൽഹിയിൽ മുതിർന്ന മാധ്യമപ്രവർത്തകരുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തി, കഴിഞ്ഞ ദിവസം, കൃഷി മന്ത്രിയെ കാണാൻ പോയ തൃണമൂൽ കോൺഗ്രസ് നേതാക്കളെ വലിച്ചിഴച്ചു, ബിജെപിയ്ക്കെതിരായ ഉറച്ച ശബ്ദമായ സഞ്ജയ് സിംഗിനെ  അറസ്റ്റ് ചെയ്തു, 15 മാസമായി ED തിരച്ചില്‍ നടത്തുകയാണ്, അഴിമതിയുടെ ഒരു രൂപ പോലും ഇവര്‍ക്ക് തെളിവ് ലഭിച്ചില്ല. ഇഡി എന്തെങ്കിലും കണ്ടെത്തിയോ? പാർലമെന്‍റിൽ ബിജെപിയുടെ അഴിമതി തുറന്നുകാട്ടിയതുകൊണ്ടാണ് സഞ്ജയ് സിംഗ് അറസ്റ്റിലായത്, അദ്ദേഹത്തെ ആദ്യം രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു BJP", ആതിഷി പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമായാണ് സഞ്ജയ്‌ സിംഗിന്‍റെ അറസ്റ്റിനെ ആതിഷി വിശേഷിപ്പിച്ചത്. "ബിജെപിയുടെ ഭീഷണികളെ സഞ്ജയ് സിംഗ് ഭയപ്പെടുന്നില്ല, അതുകൊണ്ടാണ് അദ്ദേഹം രാജ്യത്തിന്‍റെ വിവിധ കോണുകളിൽ പോയി അഴിമതി തുറന്നുകാട്ടുന്നത്. മോദിജി എങ്ങനെയാണ് തന്‍റെ പ്രത്യേക സുഹൃത്തുക്കളെ സമ്പന്നരാക്കുന്നത്. സഞ്ജയ് സിംഗിനെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും ബി.ജെ.പിക്ക് കഴിഞ്ഞില്ല, അതിനാലാണ് ഈ അറസ്റ്റ്. നിങ്ങളുടെ ജയിൽ ഭീഷണിയെ ആം ആദ്മി പാര്‍ട്ടി ഭയപ്പെടുന്നില്ല, നിങ്ങൾ മനീഷിനെയും സത്യേന്ദ്ര ജെയിനിനെയും ജയിലിലടച്ചു, രാജ്യത്തിന്‍റെ ഭരണഘടനയെ സംരക്ഷിക്കാൻ ഞങ്ങൾ പോരാടും. ഞങ്ങൾ ഭയപ്പെടുന്നില്ല, ഭരണഘടന സംരക്ഷിക്കാൻ ഞങ്ങൾ പോരാടും", ആതിഷി പറഞ്ഞു. 

"ഇതുവരെ ഇവർ സഞ്ജയ് സിംഗിന്‍റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.  ED യോട് അദ്ദേഹത്തിന്‍റെ തറവാട്ടു വീടും ബാങ്ക്  ലോക്കറും പരിശോധിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. അവര്‍ക്ക് ഒരു പൈസ പോലും അഴിമതിയുടേത് ലഭിക്കില്ല, ഇന്ന് ബിജെപിയ്ക്ക് എതിരാളികളെ ജയിലിൽ അടയ്ക്കുക എന്നത് മാത്രമാണ് ലക്ഷ്യം, ബിജെപിക്കെതിരെ ആരു ശബ്ദം ഉയർത്തിയാലും അറസ്റ്റ് ചെയ്ത് അവരെ  നിശബ്ദരാക്കും', ആതിഷി ആരോപിച്ചു. 

ഡൽഹി മദ്യ കുംഭകോണക്കേസിൽ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ്‌ സിംഗിന്‍റെ വസതിയില്‍  ED അപ്രതീക്ഷിതമായി നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ് നടന്നത്. മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷം കനത്ത സുരക്ഷയിലാണ് സഞ്ജയ്‌ സിംഗിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി നേതാവിനെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. 

2020-ൽ മദ്യശാലകൾക്കും വിൽപ്പനക്കാർക്കും ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്‍റെ തീരുമാനത്തിൽ സിംഗിനും കൂട്ടാളികൾക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് കേസ്. ഇതോടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിന് വിധേയരായ ആം ആദ്മി പാർട്ടി നേതാക്കളുടെ പട്ടിക നീളുകയാണ്. 

ഈ വർഷം ഫെബ്രുവരിയിൽ, ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇതേ കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. 

ഡൽഹി സർക്കാരിന്‍റെ  2021-22ലെ എക്‌സൈസ് നയം മദ്യവ്യാപാരികൾക്ക് ലൈസൻസ് നൽകുന്നതിന് നിയമവിരുദ്ധമായ നീക്കങ്ങള്‍ നടത്തി എന്നാണ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News