Delhi Lockdown: ഡൽഹിയിൽ ലോക്ഡൗൺ ആറാമത്തെ ആഴ്ചയിലേക്ക് നീട്ടി; പോസിറ്റിവിറ്റി റേറ്റ് 2.5 ശതമാനം
അൺലോക്കിങ് പ്രക്രിയ വളരെ പതുക്കെയായിരിക്കുമെന്നും പോസിറ്റിവിറ്റി റേറ്റ് കുറയ്ക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കൂടുത്താൽ ശ്രദ്ധയോടെ പ്രവർത്തിക്കണമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിൽ ലോക്ഡൗൺ (Lockdown) ഒരാഴ്ചത്തേക്ക് കൂടി നീട്ടി. കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും കുറവ് രേഖപ്പെടുത്തിയാൽ അൺലോക്ക് തുടങ്ങാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഡൽഹി ചീഫ് മിനിസ്റ്റർ അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ഇപ്പോൾ ലോക്ഡൗൺ മെയ് 31 വരെയാണ് നീട്ടിയിരിക്കുന്നത്.
അൺലോക്കിങ് പ്രക്രിയ വളരെ പതുക്കെയായിരിക്കുമെന്നും പോസിറ്റിവിറ്റി റേറ്റ് കുറയ്ക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കൂഒടുത്താൽ ശ്രദ്ധയോടെ പ്രവർത്തിക്കണമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഈ വേവ് എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും പ്രതിസന്ധി ഘട്ടത്തിൽ ഡൽഹി ഒരുമിച്ച് നിന്ന് പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: India Covid Updates: രാജ്യത്ത് 24 മണിക്കൂറിനിടെ 2.4 ലക്ഷം കൊവിഡ് കേസുകൾ; മരണം 3,741
ഇപ്പോൾ ഡൽഹി (Delhi) അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കടുത്ത വാക്‌സിൻ ക്ഷാമം ആണെന്നും ഉടൻ തന്നെ അതിന് ഒരു പരോര കണ്ടെത്തുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ആണ് ഡൽഹിയിൽ കോവിഡ് രോഗബാധ വർധിച്ചതിനെ തുടർന്ന് ലോക്ഡൌൺ പ്രഖ്യാപിച്ചത്.
ALSO READ: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി; മെയ് 31 വരെ കർശന നിയന്ത്രണങ്ങൾ
രണ്ടാം കോവിഡ് (Covid 19) രോഗബാധ ആഞ്ഞടിച്ച സാഹചര്യത്തിൽ ആയിരകണക്കിന് ആളുകൾ മരണപ്പെട്ടിരുന്നു. ആരോഗ്യ മേഖലയിലും വൻ പ്രതിസന്ധിയാണ് ആ സാഹചര്യത്തിൽ ഉണ്ടായിരുന്നത്. ഓക്സിജൻ, ആശുപത്രി കിടക്കകൾ, മരുന്നുകൾ തുടങ്ങി എല്ലാത്തിനും വൻ ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്.
ALSO READ: Covid Second Wave: കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെട്ടത് 420 ഡോക്ടർമാർ; 100 പേർ ഡൽഹിയിൽ നിന്ന്
കഴിഞ്ഞ 24 മണിക്കൂറിൽ അനുസരിച്ച് ഡൽഹിയിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 2.5 ശതമാനത്തിന്ന് താഴെയാണ്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽഒരു ദിവസം ഏകദേശം 28000 പേർക്ക് വരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. പോസിറ്റിവിറ്റി റേറ്റ് 35 ശതമാനത്തിന് മുകളിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...