Covid Second Wave: കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെട്ടത് 420 ഡോക്ടർമാർ; 100 പേർ ഡൽഹിയിൽ നിന്ന്

ഡൽഹിയിൽ 100 ഡോക്ടർമാർ മരണപ്പെട്ടപ്പോൾ ബിഹാറിൽ മരണപ്പെട്ടത് 96 ഡോക്ടർമാരാണ്. 

Written by - Zee Malayalam News Desk | Last Updated : May 22, 2021, 02:02 PM IST
  • രാജ്യത്ത് രണ്ടാം കോവിഡ് തരംഗം അതിരൂക്ഷമായി ആണ് ബാധിച്ചത്.
  • രോഗബാധ മൂലം നിരവധി പേർ മരണപ്പെടുകയും ചെയ്‌തു.
  • ഡൽഹിയിൽ 100 ഡോക്ടർമാർ മരണപ്പെട്ടപ്പോൾ ബിഹാറിൽ മരണപ്പെട്ടത് 96 ഡോക്ടർമാരാണ്.
  • ഉത്തർപ്രദേശിൽ 41 ഡോക്ടർമാരാണ് മരണപ്പെട്ടത്.
Covid Second Wave: കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെട്ടത് 420 ഡോക്ടർമാർ; 100 പേർ ഡൽഹിയിൽ നിന്ന്

Delhi: ഡൽഹിയിൽ നിന്നുള്ള 100 ഡോക്ടർമാരുൾപ്പടെ 420 ഡോക്ടർമാർ മാത്രം കോവിഡ് രണ്ടാം തരംഗത്തിൽ (Covid Second Wave) മരണപ്പെട്ടുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. രാജ്യത്ത് രണ്ടാം കോവിഡ് തരംഗം അതിരൂക്ഷമായി ആണ് ബാധിച്ചത്. രോഗബാധ മൂലം നിരവധി പേർ മരണപ്പെടുകയും ചെയ്‌തു.

രണ്ടാം കോവിഡ് തരംഗം ഡൽഹി നഗരത്തെ അതിരൂക്ഷമായി ബാധിച്ചിരുന്നു. ഏപ്രിലിന് ശേഷം ഡൽഹിയിൽ കോവിഡ് രോഗബാധയിൽ വൻതോതിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡൽഹിയിൽ 100 ഡോക്ടർമാർ മരണപ്പെട്ടപ്പോൾ ബിഹാറിൽ മരണപ്പെട്ടത് 96 ഡോക്ടർമാരാണ്. ഉത്തർപ്രദേശിൽ 41 ഡോക്ടർമാരാണ് മരണപ്പെട്ടത്.

Also Read: Kerala COVID Update : ആശങ്കയൊഴിയാതെ കേരളം; ഇന്നും പ്രതിദിന രോഗബാധിതരുടെ എണ്ണം മുപ്പത്തിനായിരം കടന്നു; 130 നോടടുത്ത് മരണനിരക്ക്

കോവിഡ് (Covid19) ബാധിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 3,57,630 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 4194 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഇത് വരെ രാജ്യത്ത് 2.62 കോടി പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Also Read: MiG-21 വിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു

ഇത് വരെ 2,30,70,365 പേരാണ് കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. വൈറസ് ബാധ മൂലം മരിച്ചത് 2,95,525 പേരാണ്. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്. തമിഴ്‌നാട്ടില്‍  മാത്രം 35000-ന് മുകളിലാണ് രോഗ ബാധിതരായുള്ളത്. മഹാരാഷ്ട്രയില്‍ 30000-ല്‍ താഴെയാണ് രോഗം ബാധിച്ചവരുടെ എണ്ണം.തമിഴ്‌നാട്ടില്‍ 36,184 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 467 പേരാണ് മരിച്ചത്.

Also Read:  Covid19 India Live Update :2,57,299 പേര്‍ക്ക് മാത്രം കോവിഡ്, 3,57,630 പേര്‍ക്ക് രോഗമുക്തി

മഹാരാഷ്ട്രയില്‍ 29,644 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗ മുക്തരുടെ എണ്ണം 44,493. ഇന്ന് 555 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 55,27,092. ആകെ രോഗ മുക്തര്‍ 50,70,81. ആകെ മരണം 86,618. നിലവില്‍ 3,67,121 ആക്ടീവ് കേസുകള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News