ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തുമെന്ന് അറിയിച്ചിട്ടുള്ള ട്രാക്ടർ റാലിയിൽ ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസിന് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. ക്രമസമാധാന വിഷയം കോടതിയല്ല തീരുമാനിക്കേണ്ടതെന്നും പരാമർശിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് ജോയിന്റ് കമ്മിഷണർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് നിലപാട് വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READMurder:വാടക കൊലയാളിയെ വെച്ച് അമ്മ മകളെ കൊന്നു


റിപ്പബ്ലിക്ക് ദിനത്തിലെ(Republic Day) റാലി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഇടിക്കുമെന്നും റാലി തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഡൽഹിയിലേക്ക് ആരെ പ്രവേശിപ്പിക്കണം എന്നതടക്കം തീരുമാനിക്കാനുള്ള അധികാരം ക്രമസമാധാന ചുമതല നിർവ്വഹിക്കുന്ന ഡൽഹി പോലീസിനാണ്. ക്രമസമാധാന പ്രശ്നം ഉണ്ടാവുമോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ടതും പോലീസാണ് കോടതിയല്ല ഇക്കാര്യത്തിൽ ആദ്യം തീരുമാനമെടുക്കേണ്ടതും ബഞ്ച് നിലപാടിൽ അറിയിച്ചു.


ALSO READKSRTC MD ക്ക് മുഖ്യമന്ത്രിയുടെ താക്കീത്


ഡൽഹി പൊലീസ് എടുക്കേണ്ട തീരുമാനത്തിൽ തങ്ങൾ എന്തിന് അഭിപ്രായം പറയണമെന്നും ചീഫ് ജസ്റ്റിസ്(Chief Justice) ചോദിച്ചു. എന്നാൽ ഇതൊരു അസാധാരണ സാഹചര്യമെന്നും അതുകൊണ്ടു കോടതി ഇതിലൊരു നിലപാട് വ്യക്തമാക്കണമെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും പൊലീസിന് ഉചിതമായ തീരുമാനമെടുക്കാമെന്നും അറ്റോർണി ജനറലിനോടും സോളിസിറ്റർ ജനറലിനോടും പറഞ്ഞിരുന്നതാണെന്ന് കോടതി ആവർത്തിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.