KSRTC MD ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

പരസ്യമായ പ്രസ്താവനകൾ വേണ്ടെന്ന് മുഖ്യമന്ത്രി. ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചാണ് താക്കീത് നൽകിയത്

Written by - Zee Malayalam News Desk | Last Updated : Jan 18, 2021, 12:51 PM IST
  • പരസ്യമായ പ്രസ്താവനകൾ വേണ്ടെന്ന് മുഖ്യമന്ത്രി
  • ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചാണ് താക്കീത് നൽകിയത്
  • സിഐടിയു അടക്കമുള്ള വിവധ യൂണയിനുകൾ പ്രതിഷേധം ഉയർത്തി
  • സിഎംഡിയുമായി ഇന്ന് യൂണിയനുകൾ ചർച്ച നടത്തും
KSRTC MD ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: KSRTC MD ബിജു പ്രഭാകറിന്റെ പരസ്യ പ്രസ്താവനയ്ക്ക് താക്കീത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആ‌ർടിസി എംഡിയെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചാണ് താക്കീത് നൽകിയത്. പരസ്യമായ പ്രസ്താവനകൾ വേണ്ടെന്നാണ് മുഖ്യമന്ത്രി ബിജു പ്രഭാകറിനോട് നിർദേശം നൽകിയത്. ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി സിഎംഡിയെ വിളിപ്പിച്ച് വിലക്കിയത്.

കെഎസ്ആർടിസിലെ ചില ജീവനക്കാർക്കെതിരെ കഴിഞ്ഞ ദിവസം സിഎംഡി പരസ്യമായി രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെ സിഐടിയു അടക്കമുള്ള വിവധ യൂണയിനുകൾ പ്രതിഷേധം ഉയർത്തി. ഇതെ തുടർന്നാണ് മുഖ്യമന്ത്രി ബിജു പ്രഭാകറിനെ വിളിച്ച് വിരുത്തി കെഎസ്ആർടിസിലെ (KSRTC) പ്രശ്നങ്ങളെ പരസ്യമായി ആരെയും അറിയിക്കാൻ പാടില്ലെന്ന് പറഞ്ഞ് വിലക്കിയത്. എന്നാൽ കോ‍പറേഷിനിലെ പരിഷ്കരണ നടപടികൾ തുടരാമെന്ന് മുഖമന്ത്രി സിഎംഡിയോട് പറഞ്ഞു.

ALSO READ: KSRTCയിൽ അഴിമതി: 100 കോടി കാണാനില്ല- എം.ഡി

കഴിഞ്ഞ ദിവസം കെഎസ്ആർടിസിലെ ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എംഡി ഉന്നയിച്ചത്. ചില ജീവനക്കാർ ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടുകയാണ്​. പലരും മറ്റു പല ജോലികളും ചെയ്യുന്നുണ്ട്​. 10 ശതമാനം പേര്‍ക്ക് കെഎസ്ആര്‍ടിസി നന്നാകണമെന്ന് ആഗ്രഹമില്ലെന്നും ബിജു പ്രഭാകര്‍ (Biju Prabhakar) പറഞ്ഞു.

ALSO READ: KSRTC സാമ്പത്തിക ക്രമക്കേട്: എക്സിക്യുട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റി

കെഎസ്ആര്‍ടിസി നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തില്‍ നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയത്​. കെഎസ്ആര്‍ടിസിയെ പരമാവധി നന്നാക്കാന്‍ ശ്രമിക്കും. അല്ലെങ്കില്‍ പുറത്തുപോകുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു.

ALSO READ: ​Ganesh Kumar - Youth Congress പോര് തെരുവിൽ; പത്തനാപുരത്ത് ഇന്ന് ഹർത്താൽ

സിഎംഡി ചില ജീവനക്കാർക്കെതിരെ പരസ്യമായി പറഞ്ഞപ്പോൾ CITU അടയ്ക്കമുള്ള യൂണിയനുകൾ പ്രതിഷേധിച്ച് രം​ഗത്തെത്തിരുന്നു. ഐഎൻടിയുസി കോ‍ർപറേഷൻ അസ്ഥാനം ഉപരോധിച്ചു. ഈ ഭിന്നത നിലനിൽക്കെയാണ് ഇന്ന് യൂണിയനുകൾ സിഎംഡിയുമായി ചർച്ച നടത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News