Murder:വാടക കൊലയാളിയെ വെച്ച് അമ്മ മകളെ കൊന്നു

കേസിൽ അമ്മയെ കൂടാതെ വാടക കൊലയാളിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുപ്പത്തിയാറു വയസ്സുണ്ട് മരിച്ച ശിവാനിക്ക്. അമ്മ സുകുരിക്ക് 58 ആണ് പ്രായം. 

Written by - Zee Malayalam News Desk | Last Updated : Jan 18, 2021, 01:45 PM IST
  • 50000 രൂപയാണ് അമ്മ കൊലയാളിക്ക് വാഗ്ദാനം ചെയ്തത്
  • കൊലപാതക കാരണം മകളുടെ മദ്യ വില്‍പ്പന
  • കേസിൽ കൂടുതൽ പ്രതികളെന്ന് പോലീസ്
Murder:വാടക കൊലയാളിയെ വെച്ച് അമ്മ  മകളെ കൊന്നു

ബാലസോർ: വാടകക്കൊലയാളിയെ ഉപയോ​ഗിച്ച് സ്വന്തം മകളെ കൊന്ന അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലസോറിലെ ന​ഗ്രാം ജില്ല സ്വദേശി സുകുരി ​ഗിരിയാണ് അറസ്റ്റിലായത്.50,000 രൂപ കൊലയാളിക്ക് നൽകിയാണ് ഇവർ മകൾ ശിവാനിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.കേസിൽ അമ്മയെ കൂടാതെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുപ്പത്തിയാറു വയസ്സുണ്ട് മരിച്ച ശിവാനിക്ക്. അമ്മ സുകുരിക്ക് 58 ആണ് പ്രായം. യുവതിയുടെ അമ്മയ്ക്ക് പുറമെ പ്രമോദ് ജന എന്ന വാടകക്കൊലയാളിയും അറസ്റ്റിലായി.

ALSO READ KSRTC MD ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

ജനുവരി 12-ന് നഗ്രാം ജില്ലയിലെ ഒരു പാലത്തിനടയിൽനിന്നാണ് ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകളും മൂർച്ഛയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നു പൊലീസ്(Police) പറഞ്ഞു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

ALSO READPfizer Corona Vaccine: നോർവേയിൽ മരണം 29-ആയി ഉയർന്നു; രാജ്യം ആശങ്കയിൽ

മകൾ ശിബാനി നായിക്ക് അനധികൃത മദ്യ വ്യാപാരം നടത്തിയതിനെ തുടർന്നാണ് അമ്മയും മകളും തമ്മിലുള്ള ബന്ധം തകർന്നത്. ഈ കച്ചവടം ഇഷ്ടപ്പെടാതിരുന്ന മാതാവ് മകളെ മദ്യക്കച്ചവടത്തിൽനിന്നു പിന്തിരിപ്പിക്കാൻ പല തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മകളെ കൊല്ലാൻ അമ്മ തീരുമാനിക്കുകയായിരുന്നു. എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് 8,000 രൂപ അഡ്വാൻസ് നൽകി 50,000 രൂപയ്ക്ക് പ്രമോദ് ജന എന്ന വാടകക്കൊലയാളിയുമായി കരാർ ഉറപ്പിക്കുകയായിരുന്നു. കൊലപാതകം(Murder) നടത്തിയ ശേഷം ഇയാൾ മൃതദേഹം പാലത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പോലീസ് പറയുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇതിനായി ശിവാനിയുമായി ബന്ധമുള്ളവർ ഇവരുടെ പക്കൽ നിന്നും മദ്യം വാങ്ങിയിരുന്നവർ തുടങ്ങി എല്ലാവരെയും ചോദ്യം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News