Wrestlers Protest Update: ബ്രിജ് ഭൂഷന്‍റെ വീട്ടില്‍ ഡല്‍ഹി പോലീസ്, ബന്ധുക്കളുടേയും ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം
Wrestlers Protest Update: WFI അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരണിനെതിരെ പ്രക്ഷോഭം നടത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവർ തങ്ങളുടെ ജോലികളില്‍ പ്രവേശിച്ചു.
Wrestlers Protest Update: ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെയുള്ള അന്വേഷണം ത്വരിതപ്പെടുത്തി ഡല്‍ഹി പോലീസ്.
ബ്രിജ് ഭൂഷണിനെതിരായ പരാതികളിൽ അന്വേഷണത്തിനും മൊഴി രേഖപ്പെടുത്താനുമായി ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വസതിയിൽ എത്തിയിരുന്നു. ബ്രിജ് ഭൂഷന്‍റെ വീട്ടിലെത്തിയ ഡൽഹി പോലീസിന്‍റെ പ്രത്യേക അന്വേഷണസംഘം ബന്ധുക്കളും ജീവനക്കാരുമടക്കം നിരവധി പേരുടെ മൊഴി രേഖപ്പെടുത്തി എന്നാണ് സൂചന.
Also Read: Wrestlers Protest: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍
ഡ്രൈവറുടെയും വീട്ടിൽ മറ്റ് ജോലികള്‍ ചെയ്യുന്ന പതിനഞ്ചിലധികം പേരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ഗോണ്ടയിൽ നിന്ന് പോലീസ് സംഘം ഡൽഹിയിലേക്ക് തിരിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇവരുടെ തിരിച്ചറിയൽ രേഖകളും പോലീസ് ശേഖരിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 137 പേരുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
അതേസമയം, WFI അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരണിനെതിരെ പ്രക്ഷോഭം നടത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവർ തങ്ങളുടെ ജോലികളില്‍ പ്രവേശിച്ചു. ഇതോടെ അവര്‍ സമരത്തില്‍ നിന്നും പിന്മാറുന്നതായി വാര്‍ത്ത പരന്നിരുന്നു. ഇതോടെ ജോലിയോടൊപ്പം പ്രതിഷേധവും തുടരുമെന്നും പിന്മാറിയിട്ടില്ല എന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായാണ് ജോലിയിൽ തിരിച്ചെത്തിയെന്നും എന്നാൽ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.
അതിനിടെ ജൂണ്‍ 3 ന് ഗുസ്തി താരങ്ങള്‍ ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു. പിന്നീട് ജൂണ്‍ 5 ന് ഇവര്‍ ജോലിയില്‍ പ്രവേശിച്ചതോടെ ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറുന്നതായി വാര്‍ത്ത പ്രചരിച്ചു.
എന്നാല്‍, ഔപചാരിക കൂടിക്കാഴ്ചയായിരുന്നുവെന്നും പരിഹാരമൊന്നും കണ്ടെത്തിയിട്ടില്ലെന്നും സമരം തുടരുമെന്നും താരങ്ങള്‍ വ്യക്തമാക്കി.
WFI അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരണിനെതിരെ നിലവില്‍ രണ്ട് FIR ആണ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്‍റെ പിതാവിന്‍റെ പരാതിയിൽ ഏപ്രിൽ 28ന് ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ആറ് ഗുസ്തി താരങ്ങളുടെ പരാതിയിൽ മറ്റൊരു എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി കടുത്ത ആരോപണങ്ങള്‍ ആണ് ബ്രിജ് ഭൂഷൺ ശരണിനെതിരെ താരങ്ങള്‍ ഉന്നയിച്ചിരിയ്ക്കുന്നത്.
രാജ്യത്തിന് വേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള മുൻനിര ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ പ്രതിഷേധത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...