വിദ്വേഷ പ്രസംഗവും രാജ്യദ്രോഹവും; ഷാര്‍ജീല്‍ ഇമാമിനെതിരെ കുറ്റപത്രം!
ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ വിദ്വേഷ പ്രസംഗ൦ നടത്തിയ ഷാര്‍ജീല്‍ ഇമാമിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ വിദ്വേഷ പ്രസംഗ൦ നടത്തിയ ഷാര്‍ജീല്‍ ഇമാമിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ഏപ്രില്‍ 18 ശനിയാഴ്ചയാണ് ഷാര്‍ജീല്‍ ഇമാമിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2019 ഡിസംബർ 13ന് നടത്തിയ പ്രസംഗത്തിലൂടെ കലാപത്തിന് പ്രേരിപ്പിച്ചക്കുകയും പ്രോഹത്സാഹിപ്പിക്കുകയും ചെയ്ത ഷാര്‍ജീലിനെ ജനുവരി 28നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹിക അകലവുമില്ല, മാസ്ക്കുമില്ല! ലോക്ക്ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് കുമാരസ്വാമിയുടെ മകന്‍റെ വിവാഹം!
ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പ് വരുത്തണം; അമിത് ഷായ്ക്ക് കത്ത്!
ഷാര്‍ജീലിന്‍റെ പ്രസംഗത്തിനു രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ വലിയ കലാപ൦ പൊട്ടിപുറപ്പെട്ടത്. ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഷാര്‍ജീലിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹ വകുപ്പ് പ്രകാരം കേസെടുത്ത് ഷാര്‍ജീലിനെ അറസ്റ്റ് ചെയ്തത്.
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടന്ന സമരത്തിന്‍റെ ആസ്രൂത്രകന്‍ ഇയാളാണെന്നാണ് പോലീസ് വാദം. കലാപകാരികൾക്കെതിരെ ശ്രീ രാജേഷ് ഡിയോയുടെ നേതൃത്വത്തിൽ എസ്‌ഐടി ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഐപിസി സെക്ഷന്‍ 124എ, 153എ (രാജ്യദ്രോഹ൦, വിദ്വേഷം പരത്തുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.