ന്യൂഡൽഹി: നഴ്സുമാരും ഡോക്ടർ മാരും അടക്കം ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ നടപടി ആവശ്യപെട്ട് എയിംസ് നഴ്സസ് യൂണിയൻ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
ഉത്തർ പ്രദേശിലെ മൊറോദാബാദിലെ നവാബ്ഗഞ്ച്ൽ കൊറോണ വൈറസ് രോഗിയെ ചികിത്സക്കാൻ പോയ ഒരു സംഘം ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫിനെയും അബുലൻസ് ഡ്രവറെയും ആക്രമിച്ച വിഷയത്തിലും രാജ്യത്ത് വിവിധയിടങ്ങളിൽ നഴ്സുമാർ ഉൾപ്പെടയുള്ള ആരോഗ്യ പ്രവർത്തകർക്ക് നേരെ കൊറോണ പ്രതിസന്ധി കാലഘട്ടത്തിൽ തുടരെ തുടരെ ഉണ്ടാവുന്ന ആക്രമണത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപെട്ടാണ് എയിംസ് നഴ്സസ് യൂണിയൻ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്.
ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തണം എന്നും എയിംസ് നഴ്സസ് യൂണിയൻ ആവശ്യപെടുന്നു.
ആരോഗ്യ പ്രവർത്തകർക്ക് നേരെ യുണ്ടായ ആക്രമണത്തിൽ ചില മെഡിക്കൽ സ്റ്റാഫ് അംഗങ്ങൾക്ക് പരിക്കേറ്റതായും ആംബുലൻസ് ഡ്രൈവർ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് എയിംസ് നഴ്സുമാരുടെ സംഘടന ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്.
നേരത്തെ തന്നെ പല സംസ്ഥാനങ്ങളും ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എയിംസിലെ നഴ്സുമാരുടെ സംഘടന അമിത് ഷായ്ക്ക് കത്തയച്ചിരിക്കുന്നത്.