കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ലോക്ക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് മന്ത്രികുമാരന്‍റെ വിവാഹം.
മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലിന്‍റെ വിവാഹമാണ് ലോക്ക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് നടന്നത്.
മുൻ കോൺഗ്രസ് മന്ത്രി എം കൃഷ്ണപ്പയുടെ മരുമകൾ രേവതിയെയാണ് നിഖില്‍ വിവാഹം ചെയ്തത്. വെള്ളിയാഴ്ച നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇങ്ങനെ ഒരു വിവാഹം നടന്ന വിവരം പുറത്തറിഞ്ഞത്.
ലോക്ക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ചാണ് വിവാഹം നടന്നതെന്നു൦ വിവാഹത്തില്‍ പങ്കെടുത്തവര്‍ മാസ്ക്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ലെന്നും ഈ ചിത്രങ്ങളില്‍ നിന്നാണ് വ്യക്തമായത്.
First pictures of VIP wedding of #Nikhilkumaraswamy is out.
Amidst the granduer I spot over 20 people in the image itself #HDKumaraswamy #VIP #Wedding #Lockdown2 #Covid19 https://t.co/T758jVDvAG pic.twitter.com/g9RK9Q399a
— Deepak Bopanna (@dpkBopanna) April 17, 2020
പരമ്പരാഗത ഐവറി കുര്‍ത്ത ധരിച്ചാണ് വരന്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വധുവാകട്ടെ ഗോള്‍ഡന്‍ നിറത്തിലുള്ള സില്‍ക്ക് സാരിയും. വിവാഹത്തില്‍ പങ്കെടുത്തവര്‍ മാസ്ക് ധരിച്ചിട്ടില്ല എന്നത് ചിത്രങ്ങളില്‍ ദൃശ്യമാണ്.
ബിദാദിക്കടുത്തുള്ള കേതഗനഹള്ളിയിലെ കുമാരസ്വാമിയുടെ ഫാം ഹൗസിലാണ് ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ ജനപടലോകയില്‍ ഗംഭീരമായി വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന്‍ അത് മാറ്റി വയ്ക്കുകയായിരുന്നു.