ന്യുഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് (Israel Embassy) സമീപം നടന്ന സ്‌ഫോടനത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ നിർണ്ണായ തെളിവുകൾ പുറത്ത്.   സ്ഫോടനത്തെ തുടർന്ന് രണ്ട് പേര്‍ എംബസിക്ക് മുന്നിലേക്ക് വാഹനത്തില്‍ വന്നിറങ്ങിയെന്ന വിവരം ഡൽഹി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ സംഭവ സ്ഥലത്ത് നിന്നും ഒരു കത്ത് കൂടി ലഭിച്ചിട്ടുണ്ട് അതിൽ ഇസ്രയേലിനെ കുറിച്ച് എഴുതിയിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍ സംഘടനകളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.  സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ (CCTV Footage) കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌ഫോടനത്തിന് ശേഷം രണ്ട് പേർ സംഭവസ്ഥലത്ത് ക്യാബിൽ വന്ന്  ഇറങ്ങിയതായി ഡൽഹി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അതിനെതുടർന്ന് ഡൽഹി പൊലീസ് (Delhi Police) ക്യാബ് തിരിച്ചറിയുകയും ക്യാബ് ഡ്രൈവരെ ചോദ്യം ചെയ്ത് അവിടെ വന്ന രണ്ടുപേരുടെയും വിവരം ശേഖരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.   


Also Read: Delhi Bomb Blast: രാജ്യത്തെ എല്ലാ Airport സർക്കാർ സ്ഥാപനങ്ങളിൽ അതീവ ജാ​ഗ്രത, Amit Shah West Bengal ലേക്കുള്ള സന്ദർശനം മാറ്റിവെച്ചു


വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്രായേൽ (Israel) എംബസിക്ക് സമീപമുള്ള സ്ഫോടന സ്ഥലത്ത് നിന്നും കത്തിയ ഒരു ദുപ്പട്ട   ഡൽഹി പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇസ്രായേൽ എംബസിക്ക് സമീപമുള്ള സ്‌ഫോടനത്തെക്കുറിച്ച് ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലാണ് അന്വേഷണം നടത്തുന്നത്.   


ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തിന് ശേഷം ഡൽഹിയ്ക്ക് (Delhi) പുറമെ മഹാരാഷ്ട്രയിലും (Maharashtra) ഉത്തർപ്രദേശിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.  മുംബൈയിലെ സർക്കാർ ഓഫീസുകളിലും, റെയിൽ‌വേ സ്റ്റേഷനുകളിലും, മതപരമായ സ്ഥലങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.  കൂടാതെ ട്രെയിനുകളിലും പരിശോധന നടത്തുന്നുണ്ട്.  


Also Read: Bomb Blast Delhi: ഇസ്രായേലി എംബസ്സിക്ക് സമീപമാണ് സ്ഫോടനം


ഇസ്രയേൽ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തെത്തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) രഹസ്യാന്വേഷണ ഏജൻസികളുമായി ഉന്നതതല ചർച്ച നടത്തി. പ്രതികളെ പിടികൂടാനും കേസ് എത്രയും വേഗം പരിഹരിക്കാനും ഡൽഹി പൊലീസിനെ സഹായിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) രഹസ്യാന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കു ചെയ്യുക