Delhi Weather Today: തണുത്ത് വിറച്ച് ഉത്തരേന്ത്യ, ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ ദിവസം മരിച്ചത് 25 പേർ
Delhi Weather Today: IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് അടുത്ത 48 മണിക്കൂര്‍ കടുത്ത ശീതക്കാറ്റും മൂടല്‍മഞ്ഞും അനുഭവപ്പെടും. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം കാലാവസ്ഥയില്‍ നേരിയ മാറ്റം പ്രതീക്ഷിക്കാം.
Delhi Weather Today: കൊടും തണുപ്പില്‍ വിറങ്ങലിയ്ക്കുകയാണ് ഉത്തരേന്ത്യ, രാജ്യതലസ്ഥാനമായ ഡൽഹിയിൽ വെള്ളിയാഴ്ച ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.
Also Read: Plane Crash: ക്ഷേത്രത്തിന്‍റെ താഴികക്കുടത്തിൽ ഇടിച്ച് വിമാനം തകര്‍ന്നു, പൈലറ്റ് കൊല്ലപ്പെട്ടു
ഡല്‍ഹിയില്‍ ചില സ്ഥലങ്ങളില്‍ പുലര്‍ച്ചെ താപനില 1.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഡൽഹിക്കൊപ്പം ഉത്തരേന്ത്യയാകെ കൊടും തണുപ്പിന്‍റെയും മഞ്ഞിന്‍റെയും പിടിയിലാണ്. ബീഹാർ, രാജസ്ഥാൻ, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ പല സംസ്ഥാനങ്ങളിലും ശീതക്കാറ്റ് നാശം വിതയ്ക്കുകയാണ്. ഷിംല, നൈനിറ്റാൾ, മസ്സൂറി എന്നീ ഹിൽ സ്റ്റേഷനുകളെപ്പോലും വെല്ലുന്നതാണ് ഇപ്പോള്‍ ഡൽഹിയിലെ താപനില. വ്യാഴാഴ്ച ഡൽഹിയിലെ താപനില മൂന്നിടങ്ങളിൽ 2.2 മുതൽ 2.8 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയപ്പോൾ ഇന്ന് അതിലും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.
Also Read: Ram Temple: അയോധ്യ രാമക്ഷേത്രം, ഉദ്ഘാടന തിയതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
അതേസമയം, IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് അടുത്ത 48 മണിക്കൂര്‍ കടുത്ത ശീതക്കാറ്റും മൂടല്‍മഞ്ഞും അനുഭവപ്പെടും. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം കാലാവസ്ഥയില്‍ നേരിയ മാറ്റം പ്രതീക്ഷിക്കാം. ഈ സമയത്ത് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 3 മുതൽ 4 ഡിഗ്രി വരെ ആയിരിക്കും. കൊട് തണുപ്പിനെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പർവത പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച തുടരുകയാണ് എന്നും ഇത് ഉത്തരേന്ത്യയില്‍ ശീതക്കാറ്റിനും കടുത്ത മഞ്ഞു വീഴ്ചയ്ക്കും കാരണമാകുന്നുവെന്നാണ് IMD മുന്നറിയിപ്പില്‍ പറയുന്നത്.
ഉത്തർപ്രദേശില്‍ ശീതക്കാറ്റ് ജനജീവിതം ദുഷ്കരമാക്കിയിരിയ്ക്കുകയാണ്. കൊടുംതണുപ്പിനെത്തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ കാൺപൂരിൽ കഴിഞ്ഞ ദിവസം 22 പേർ ഹൃദയാഘാതം മൂലം മരിച്ചു. ഇവരില്‍ 17 പേര്‍ വൈദ്യസഹായം ലഭിക്കുന്നതിന് മുന്‍പ് മരിച്ചു. എൽപിഎസ് ഹാർട്ട് ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ 723 ഹൃദ്രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതിൽ 41 പേരുടെ നില ഗുരുതരമാണ്. അതായത് തണുപ്പുമൂലം മരിയ്ക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്.
ബീഹാര്‍, ഉത്തര്‍ പ്രദേശ് രാജസ്ഥാൻ എന്നിവിടങ്ങളിൽ അസ്ഥി മരവിപ്പിക്കുന്ന തണുപ്പ് ജനജീവിതം ദുസ്സഹമാക്കിയിരിയ്ക്കുകയാണ്. കൊടും തണുപ്പിനെത്തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...