Lockdown Relaxations Kerala: Bakra Eid പ്രമാണിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്
ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി..
New Delhi: ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി..
കന്‍വര്‍ യാത്രതെറ്റാണെങ്കില്‍ ബക്രീദ് ആഘോഷങ്ങളും തെറ്റ്, ബക്രീദ് ആഘോഷങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ കൈക്കൊണ്ട നടപടി തികച്ചും നിന്ദ്യമെന്നായിരുന്നു Congress നേതാവ് Manu Abhishek Singhvi യുടെ ആരോപണം.
‘ബക്രീദ് (Bakra Eid) ആഘോഷങ്ങള്‍ക്കായി ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസത്തെ ഇളവ് അനുവദിച്ച കേരള സര്‍ക്കാരിന്‍റെ നടപടി നിന്ദ്യമാണ്. പ്രത്യേകിച്ച്, കേരളം കോവിഡ് വ്യാപനത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ഇപ്പോഴും തുടരുമ്പോള്‍... കന്‍വര്‍ യാത്ര (Kanwar Yatra) തെറ്റാണെങ്കില്‍ ബക്രീദ് ആഘോഷവും അതേപോലെ തന്നെയാണ്,' സിങ്വി ട്വീറ്ററില്‍ കുറിച്ചു
കേരളത്തില്‍ ബക്രീദ് പ്രമാണിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ 3 ദിവസത്തെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 18, 19, 20 ദിവസങ്ങളിലാണ് ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. രാത്രി 8വരെ കടകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട് .
അതേസമയം, സുപ്രീംകോടതിയുടെ (Suprem Court) ഇടപെടലിനെത്തുടര്‍ന്ന് ഈ വര്‍ഷം കന്‍വര്‍ യാത്ര ഒഴിവാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരുന്നു. കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്ന സാഹചരത്തില്‍ ഉത്തരാഖണ്ഡും കന്‍വര്‍ യാത്ര ഒഴിവാക്കിയിരുന്നു.
Also Read: Heavy Rain : മുംബൈയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 11 പേർ മരണപ്പെട്ടു
എന്നാല്‍, കോണ്‍ഗ്രസ് നേതാവിന്‍റെ ട്വീറ്റിന് പ്രതികണവുമായി നിരവധി പേര്‍ രംഗത്തെത്തി. യോജിച്ചവരും വിമര്‍ശിച്ചവരും ഏറെ. ബക്രീദ് ആഘോഷവും കന്‍വര്‍ യാത്രയും വ്യത്യസ്തമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. വീടുകളില്‍ ഒതുങ്ങിയുള്ള ആഘോഷമാണ് ബക്രീദ് ദിവസം നടക്കുന്നതെന്നും വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നില്ലെന്നും അതേസമയം, ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങാണ് കന്‍വര്‍ തീര്‍ത്ഥാടനം എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ട് അനുസരിച്ച് 2019 ല്‍ നടന്ന കന്‍വര്‍ യാത്രയില്‍ മൂന്ന് കോടി പേരാണ് പങ്കെടുത്തത്.
ഉത്തരേന്ത്യയില്‍ ശ്രാവണ്‍ മാസത്തില്‍ നടക്കുന്ന ഹൈന്ദവ അനുഷ്ടാനമാണ് കന്‍വര്‍ യാത്ര.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...