ബെംഗളൂരു : പ്രണയിച്ച് വിവാഹം ചെയ്ത തനിക്കും തന്റെ ഭർത്താവിനും ജീവന് ഭീഷിണിയുണ്ടെന്നും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഡിഎംകെ മന്ത്രിയുടെ മകൾ ബെംഗളൂരു പോലീസിനെ സമീപിച്ചു. തമിഴ്നാട് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പ് മന്ത്രി പി.കെ ശേഖർ ബാബുവിന്റെ മകൾ ജയകല്യാണിയാണ് അച്ഛനിൽ നിന്ന് ജീവിന് ഭീഷിണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംരക്ഷണം ആവശ്യപ്പെട്ട് ബെംഗളൂരു പോലീസ് കമീഷ്ണർ കമൽ പന്തിന് അപേക്ഷ നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ് വർഷമായി താൻ സതീഷ് കുമാറുമായി പ്രണയത്തിലാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ വിവാഹം ചെയ്തതെന്ന് ജയകല്യാണി ബെംഗളൂരുവിൽ മാധ്യമങ്ങളോടായി പറഞ്ഞു. 


ALSO READ : റഷ്യക്കെതിരെ പോരാടാൻ യുക്രൈൻ പ്രതിരോധ സേനയിൽ ചേർന്ന് തമിഴ്നാട് സ്വദേശി


"സതീഷ് കുമാറുമായിട്ടുള്ള എന്റെ പ്രണയത്തെ എന്റെ വീട്ടുകാർക്ക് എതിർപ്പാണ്. രണ്ട് മാസത്തിന് മുമ്പ് ഞങ്ങൾ വിവാഹം രജിസ്റ്റർ  ചെയ്യാൻ തയ്യാറെടുത്തപ്പോൾ പോലീസ് സതീഷ് അറസ്റ്റ് ചെയ്ത് രണ്ട് മാസത്തോളം കസ്റ്റഡിയിലിട്ടു" ജയകല്യാണി പറഞ്ഞു.



ഇതിന്റെ പിന്നിൽ തന്റെ അച്ഛനാണുള്ളതെന്ന് ജയകല്യാണി ആരോപിച്ചു. താൻ പ്രായപൂർത്തിയായ ഒരാളാണെന്നും തന്റെ സമ്മതപ്രകാരം തന്നെയാണ് വിവാഹം നടന്നിരിക്കുന്നതെന്നും ജയകല്യാണി വ്യക്തമാക്കി. 


ALSO READ : Crime: ഷോർട്ട്‌സ് ധരിച്ച് പുറത്തിറങ്ങിയ സ്ത്രീകളെ മര്‍ദ്ദിച്ചു, ആറ് പേർക്കെതിരെ കേസ്


24കാരിയായ ജയകല്യാണിയും 27കാരനായ സതീഷ് കുമാറും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്. ബെംഗളൂരുവിലെ ഒരു ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ഹൈന്ദവ ആചരത്തോടു കൂടിയാണ് ഇരവരുടെ വിവാഹം നടന്നതെന്ന് സമൂഹിക പ്രവർത്തകനായ ഭരത് ഷെട്ടി വാർത്ത ഏജൻസിയായ ഐഎഎൻസിനോട് പറഞ്ഞു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.