Kolkata rape-murder case: വനിത ഡോക്ടറുടെ കൊലപാതകം; ഡോക്ടർമാർ അനിശ്ചിത കാല സമരത്തിലേക്ക്
ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അനിശ്ചിത കാല പണി മുടക്ക് പ്രഖ്യാപിച്ചു. അതേ സമയം പ്രതിഷേധങ്ങൾക്കിടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. സന്ദീപ് ഘോഷ് രാജി വച്ചു.
കൊല്‍ക്കത്തയിലെ ആര്‍.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിത കാല പണി മുടക്ക് പ്രഖ്യാപിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളിലെ ഡോക്ടര്‍മാര്‍ സേവനങ്ങൾ നിർത്തി വയ്ക്കും. ആരോഗ്യ രംഗത്തുള്ളവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സിറ്റി പോലീസ് കമ്മീഷണര്‍ വിനീത് ഗോയൽ സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തി.
അതേ സമയം പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. സന്ദീപ് ഘോഷ് രാജി വച്ചു. സോഷ്യല്‍ മീഡിയയിലെ അപമാനം സഹിക്കാനാവുന്നില്ലെന്നും തന്റെ പേരില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടക്കുന്നുണ്ടെന്നും സന്ദീപ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പുറത്താക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കുകയാണെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ചക്രവ്യൂഹത്തിൽ പെടുമോ? രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 32കാരിയായ പിജി രണ്ടാം വർഷ വിദ്യർത്ഥിയുടെ മൃത ദേഹം കണ്ടെത്തിയത്. കേസിൽ സഞ്ജയ് റോയ് എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് സംഭവ സ്ഥലത്തു നിന്നും ലഭിച്ചിരുന്നു. സംഭവത്തില്‍ നിര്‍ണ്ണായക തെളിവായ പ്രതിയുടെ ഷൂസും അന്വേഷണത്തിൽ കണ്ടെത്തി. ഇതില്‍ രക്ത കറ ഉള്ളതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. പ്രതി അശ്ശീല വീഡിയോകള്‍ സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഫൊറന്‍സിക് യൂണിറ്റിനൊപ്പം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചിരുന്നു.
എന്നാൽ സെക്യൂരിറ്റി ജീവനക്കാരുടെ അഭാവമാണ് ഇത്തരമൊരു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാരെ കൊലപാതകത്തിന് ദിവസങ്ങള്‍ മുമ്പ് മാറ്റിയിരുന്നു. ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാത്തതിനെ തുടർന്നാണ് ജീവനക്കാരെ പുറത്താക്കിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.