National Herald case: ചക്രവ്യൂഹത്തിൽ പെടുമോ? രാഹുൽ ​ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

നാഷണൽ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. സോണിയ ​ഗാന്ധിയെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ‍ വ്യക്തതയില്ല.

Written by - Zee Malayalam News Desk | Last Updated : Aug 12, 2024, 10:24 AM IST
  • കേസിൽ 751 കോടിയുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു
  • 2022 ജൂണില്‍ കേസുമായി ബന്ധപ്പെട്ട് നാല് തവണ ചോദ്യം ചെയ്തിരുന്നു
  • ചക്രവ്യൂഹ പ്രസം​ഗത്തെ തുടർന്ന് ഇ.ഡി തന്നെ ചോദ്യം ചെയ്യാനാ​ഗ്രഹിക്കുന്നുവെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു
National Herald case: ചക്രവ്യൂഹത്തിൽ പെടുമോ? രാഹുൽ ​ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നാഷണൽ ഹെറാള്‍ഡ് ദിന പത്രവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസിൽ 751 കോടിയുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു.

പത്ര നടത്തിപ്പിലെ ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അതിനാലാണ് ഒരിക്കല്‍ കൂടി ചോദ്യം ചെയ്യാനുദ്ദേശിക്കുന്നതുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരെയുെം ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ  സോണിയ ​ഗാന്ധിയെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ‍ വ്യക്തതയില്ല.

ജൂലൈ 29ന് ലോക് സഭയിൽ നടത്തിയ ചക്രവ്യൂഹ പ്രസം​ഗത്തെ തുടർന്ന് ഇ.ഡി തന്നെ ചോദ്യം ചെയ്യാനാ​ഗ്രഹിക്കുന്നുവെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു. സമൂഹമാധ്യമമായ എക്സിലായിരുന്നു ഇക്കാര്യം ഉന്നയിച്ചത്. കേന്ദ്ര ഏജന്‍സികള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും അന്ന്  അദ്ദേഹം പറഞ്ഞിരുന്നു.

Read Also: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ടുപേർക്ക് പരിക്ക്!

ലോക്സഭയിൽ കേന്ദ്ര ബജറ്റ് ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹം ചക്രവ്യൂഹ പരാമർശം നടത്തിയത്. ഇന്ത്യയില യുവാക്കളും കര്‍ഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തില്‍ പെട്ടിരിക്കുകയാണെന്നും നരേന്ദ്ര മോദി, അമിത് ഷാ, മോഹന്‍ ഭാഗത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നിവരാണ് ഈ ചക്രവ്യൂഹത്തെ നിയന്തിക്കുന്നത് എന്നുമായിരുന്നു രാഹുൽ നടത്തിയ പ്രസം​ഗം. ഈ പ്രസം​ഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

2022 ജൂണില്‍ കേസുമായി ബന്ധപ്പെട്ട്  നാല് തവണ ചോദ്യം ചെയ്തിരുന്നു. നാല് സിറ്റിംഗുകളായി ഏകദേശം നാല്പത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. 11 മണിക്കൂറോളം സോണിയ ഗാന്ധിയെയും ചോദ്യം ചെയ്തു.

2012ല്‍ ബിജെപി നേതാവും അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വമിയാണ് ഡല്‍ഹി കോടതിയില്‍ നാഷണൽ ഹെറാൾഡിനെതിരെ കേസ് നല്‍കിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും ഓഹരികളും രാഹുൽ ​ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് (വൈഐഎല്‍) കമ്പനി ഏറ്റെടുത്തതില്‍ ക്രമകേടുണ്ടെന്നാണ് സ്വാമി ആരോപിച്ചത്. 
ഓഹരി ഉടമകളുടെ പാറ്റേണ്‍, എജെഎല്‍ വൈഐഎല്‍ എന്നിവയുടെ സാമ്പത്തിക ഇടപാടുകള്‍, രണ്ട് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി ഭാരവാഹികളുടെ പങ്ക് എന്നിവയാണ് നിലവിൽ ഇ.ഡി അന്വേഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News