H3N2 Influenza: രാജ്യത്ത് എച്ച്3എൻ2  ഇൻഫ്ലുവൻസ (H3N2 Influenza) വ്യാപിക്കുകയാണ്.  ഈ വൈറസ് അപകടകാരിയല്ല എങ്കിലും  ഇത് ബാധിച്ച് ഇതിനോടകം രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍  ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്  


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ണ്ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്  H3N2 ഇൻഫ്ലുവൻസ മൂലം മരണം സ്ഥിരീകരിച്ചത്.  റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാജ്യത്ത് എല്ലാ വർഷവും രണ്ട് സീസണുകളിലായി പനി പടരുന്നതായി കാണാം.  ആദ്യത്തേത് ജനുവരി മുതൽ മാർച്ച് വരെയും രണ്ടാമത്തേത് മൺസൂൺ അവസാനിച്ചതിന് ശേഷവും. ഈ സമയത്ത്, ഇന്ത്യയിൽ വൈറൽ പനി കേസുകളിൽ വന്‍ കുതിച്ചു ചാട്ടം ഉണ്ടാകാറുണ്ട്.   


Also Read: H3N2 Latest Updates: H3N2 ഇൻഫ്ലുവൻസ പടരുന്നു, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട്‌ ആരോഗ്യ മന്ത്രാലയം  
 
അതേസമയം, ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപിക്കുന്നത് ഇൻഫ്ലുവൻസ A സബ്‌ടൈപ്പ് എച്ച്3എൻ2 (H3N2 Influenza) വൈറസ് ആണ്. ഈ വൈറസ് അപകടകാരിയല്ല എങ്കിലും സ്വയം ചികിത്സ ആപത്താണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 


Also Read:   H3N2 Influenza Update: H3N2 ഇൻഫ്ലുവൻസ മൂലം രാജ്യത്ത് 2 മരണം, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം  


'H3N2 ഇൻഫ്ലുവൻസ വൈറസ് ഒരു പുതിയ കാര്യമല്ല, എന്നാൽ ആളുകൾക്ക് ദീർഘനേരം ചുമ അനുഭവപ്പെടുന്നതിനാൽ, സ്വയം മരുന്ന് കഴിക്കുന്നത് കർശനമായി ഒഴിവാക്കണം. പരിഭ്രാന്തരാകാൻ ഒന്നുമില്ല. ഈ വകഭേദം ഒരു പകർച്ചവ്യാധിയിലേക്ക് നയിക്കില്ല, പക്ഷേ അതിനെതിരെ മുൻകരുതലുകൾ എടുക്കുന്നത് തീർച്ചയായും സഹായിക്കും', കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ (കെജിഎംയു) മൈക്രോബയോളജി സീനിയർ ഫാക്കൽറ്റി ഡിപ്പാർട്ട്‌മെന്‍റ്  ഡോ. ശീതൾ വർമ പറഞ്ഞു.


പനി, ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവർ മെഡിക്കല്‍ ഷോപ്പുകളില്‍ഇന്ന് മരുന്ന് വാങ്ങുന്നതിന് പകരം ഡോക്ടറെ സമീപിക്കുന്നത് നല്ലതാണെന്ന് അവർ വ്യക്തമാക്കി. കാരണം ഈ ഫ്ലൂ വേരിയന്‍റ് വ്യത്യസ്തമാണ്.
അതായത് ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ പാരസെറ്റമോൾ, ആൻറിബയോട്ടിക്കുകൾ എന്നിവ സ്വയം കഴിക്കുന്നത് ഒഴിവാക്കി ഡോക്ടറെ സമീപിച്ച് വൈദ്യ സഹായം തേടുന്നതാണ് ഉത്തമം എന്നും അവര്‍ പറയുന്നു. 


H3N2 ഫ്ലൂ ബാധിച്ചവര്‍ സ്വയം ചികിത്സ നടത്തരുത് എന്ന കര്‍ശന മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം ആളുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളും ഡോക്ടര്‍മാർ നൽകുന്നു. അതനുസരിച്ച് ശരീരത്തിന്‍റെ പ്രതിരോധശേഷി വേണ്ടത്ര നിലനിർത്തുക, അജ്ഞാതരായ ആളുകളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക എന്നിവ അവയില്‍ ചിലതാണ്.  


ഈ ദിവസങ്ങളിൽ കൂടുതൽ ചുമ അനുഭവപ്പെടുന്നവരിൽ ഭൂരിഭാഗം പേർക്കും ശരീരത്തിന്‍റെ പ്രതിരോധശേഷി ദുർബലമായത് ഒന്നുകില്‍ അവര്‍ക്ക് പ്രായമേറിയതാകാം അല്ലെങ്കിൽ നിലവിലുള്ള മറ്റേതെങ്കിലും അസുഖം മൂലമാകാം എന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിന്‍റെ പ്രതിരോധശേഷിയുടെ കാര്യത്തില്‍ കുട്ടികളും പ്രായമായവരുമാണ് ഏറ്റവും ദുർബലരായത്. രാവിലെയും വൈകുന്നേരവുമുള്ള തണുപ്പ് നിറഞ്ഞ  കാലാവസ്ഥ ഒഴിവാക്കുക, ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. എല്ലാവരും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍  പറയുന്നു. 


കൂടാതെ രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇൻഫ്ലുവൻസ കേസുകൾക്കിടയിൽ, കൂടുതൽ രോഗികൾക്ക് ന്യുമോണിയ പോലുള്ള അവസ്ഥകളും ചെവി നിറയുന്നതും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ ശനിയാഴ്ച വ്യക്തമാക്കി.   H3N2 ഫ്ലൂവിന് ചെവി നിറഞ്ഞിരിക്കുന്ന അവസ്ഥ ഇത്തവണയാണ് കണ്ടുതുടങ്ങിയിരിയ്ക്കുന്നത്, അസുഖത്തിന്‍റെ അഞ്ചോ ആറോ ദിവസങ്ങളിലാണ് ഇത് ആരംഭിക്കുന്നത്. ഈ ലക്ഷണങ്ങള്‍ കൂടുതലായി യുവാക്കളിലാണ് കാണപ്പെടുന്നത് എന്നും  ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചെവി നിറഞ്ഞിരിക്കുന്ന ഈ അവസ്ഥ ചില സന്ദർഭങ്ങളിൽ ചെവി വേദന, തലകറക്കം, കേൾവിക്കുറവ്‌ എന്നിവയ്ക്കും വഴി തെളിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ..