പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ നാല് തെരുവുനായ്ക്കളെ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. നായ്ക്കളുടെ കത്തിക്കരിഞ്ഞ അസ്ഥികള്‍ അടക്കമുള്ളവ കണ്ടെത്തി. സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.


സംഭവം നടന്നത് കഴിഞ്ഞയാഴ്ചയാണ്. വേറെ 16 നായ്ക്കളെ വിഷംകൊടുത്ത് കൊന്നതായും സൂചന ലഭിച്ചിട്ടുണ്ട്. നാല് നായ്ക്കളുടെയും കാലുകള്‍ കൂട്ടിക്കെട്ടി 50 മീറ്റര്‍ ദൂരത്തോളം വലിച്ചിഴച്ച് കൊണ്ടുവന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട് കിട്ടിയതെന്ന് അവിടെ സന്ദര്‍ശിച്ചത്തിനുശേഷം എന്‍ജിഒ അധികൃതര്‍ പറഞ്ഞു.  21 നായ്ക്കളുടെ ശരീര അവശിഷ്ടങ്ങളാണ് പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിട്ടുള്ളത്.