ന്യൂഡൽഹി: വാക്സിൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ (Central government). ഇത് സംബന്ധിച്ച് ആരോ​ഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്ത് നൽകി. സംസ്ഥാനങ്ങൾക്ക് എത്ര വാക്സിൻ നൽകി, എത്ര വാക്സിനാണ് സ്റ്റോക്കുള്ളത് (Vaccine stock), ഇത് എത്ര ഊഷ്മാവിലാണ് സൂക്ഷിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഇ വിൻ ആപ്ലിക്കേഷനിലാണ് രേഖപ്പെടുത്തുന്നത്. ഇ വിൻ ആപ്ലിക്കേഷനിലെ വിവരങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഈ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നാണ് കേന്ദ്രം അയച്ചിരിക്കുന്ന കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇ വിൻ ആപ്ലിക്കേഷനിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറുകയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കുകയോ ചെയ്യരുത്. വാക്സിൻ ഓരോ സംസ്ഥാനത്തും എത്രത്തോളമുണ്ടെന്ന് രേഖപ്പെടുത്താൻ ഇ വിൻ ആപ്ലിക്കേഷൻ സംവിധാനമുണ്ട്. ഇക്കാര്യങ്ങൾ സംസ്ഥാനങ്ങൾ നന്നായി തന്നെ ചെയ്യുന്നു. എന്നാൽ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് കേന്ദ്രം നൽകിയ കത്തിൽ വ്യക്തമാക്കുന്നു.


ALSO READ: India ​​covid updates: രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്; 24 മണിക്കൂറിനിടെ 6,148 മരണം, 94,052 പേർക്ക് രോ​ഗബാധ


കേന്ദ്രത്തിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമായതിനാൽ സംസ്ഥാനങ്ങൾ ഈ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നാണ് കേന്ദ്ര നിർദേശം. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഇത് പരസ്യപ്പെടുത്തരുത്. രാജ്യത്തെ 80 ശതമാനം പേർക്ക് സെപ്തംബറോടെ വാക്സിൻ നൽകണമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം (Finance Ministry) വ്യക്തമാക്കിയിരിക്കുന്നത്.  ഒരു ദിവസം 90 ലക്ഷം പേർക്കെങ്കിലും വാക്സിൻ നൽകുന്ന തരത്തിൽ വാക്സിനേഷൻ വർധിപ്പിക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിർദേശം.


അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്കാണ് റിപ്പോർട്ട് ചെയ്തത്. 6,148 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കാണിത്. ബിഹാറിൽ 3,951 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ‍് മരണം 3,59,676 ആയി.


ALSO READ: Covid മരുന്നായ 2-DG വലിയ തോതിൽ ഉത്പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികളെ ക്ഷണിച്ച് ഡിആർഡിഒ


കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 94,052 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവി‍ഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,91,83,121 ആയി. 1,51,367 പേർ 24 മണിക്കൂറിനിടെ രോ​ഗമുക്തി നേടി. ഇതോടെ ആകെ രോ​ഗമുക്തി നേടിയവരുടെ എണ്ണം 2,76,55,493 ആയി. നിലവിൽ 11,67,952 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 23,90,58,360 പേർ ഇതുവരെ വാക്സിൻ (Vaccination) സ്വീകരിച്ചതായി ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.


അതേസമയം, കൊവാക്സിൻ നാലാം ഘട്ട ട്രയലുകൾ ഉടൻ ആരംഭിക്കുമെന്ന് ഭാരത് ബയോ ടെക് വ്യക്തമാക്കി. വാക്സിന്റെ ഫല പ്രാപ്തി പരമാവധി അളക്കുകയാണ് ലക്ഷ്യം. ഉടൻ തന്നെ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ മൂന്നാം ഘട്ടത്തിന്റെ ഫലം അടുത്ത മാസം പുറത്തു വിടുമെന്നും കമ്പനി അറിയിച്ചു. കൊവിഷീൽഡ്, കൊവാക്സിനുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് കമ്പനിയുടെ വക്താവ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.