ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് (Covid 19) മരണ നിരക്ക്. 6,148 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കാണിത്. ബിഹാറിൽ (Bihar) 3,951 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ‍് മരണം 3,59,676 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 94,052 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,91,83,121 ആയി. 1,51,367 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,76,55,493 ആയി. നിലവിൽ 11,67,952 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 23,90,58,360 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ALSO READ: COVID Vaccine ഉത്പാദന കേന്ദ്രം സംസ്ഥാനത്ത് തുടങ്ങാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം
അതേസമയം, കൊവാക്സിൻ നാലാം ഘട്ട ട്രയലുകൾ ഉടൻ ആരംഭിക്കുമെന്ന് ഭാരത് ബയോ ടെക് (Bharat bio-tech) വ്യക്തമാക്കി. വാക്സിന്റെ ഫല പ്രാപ്തി പരമാവധി അളക്കുകയാണ് ലക്ഷ്യം. ഉടൻ തന്നെ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ മൂന്നാം ഘട്ടത്തിന്റെ ഫലം അടുത്ത മാസം പുറത്തു വിടുമെന്നും കമ്പനി അറിയിച്ചു. കൊവിഷീൽഡ്, കൊവാക്സിനുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് കമ്പനിയുടെ വക്താവ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെച്ചത്.
രണ്ട് കൊവിഡ് വാക്സിനുകളും വ്യത്യസ്തമായി നിർമ്മിച്ചവയായതിനാൽ ഇവ രണ്ടും താരതമ്യം ചെയ്യാനാകില്ലെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്. രണ്ട് വാക്സിനുകളും രണ്ട് ഡോസ് എടുക്കുന്നതോടെ മികച്ച രോഗ പ്രതിരോധ ശേഷി (Immunity) ലഭിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്ക് പുറമെ സ്പുട്നിക്-വി വാക്സിനുമാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ തന്നെ ഏറ്റവും മികച്ച ഫല പ്രാപ്തിയുള്ളത് കൊവിഷീൽഡിനാണെന്നാണ് കണ്ടെത്തൽ. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...