Door-to-Door Vaccination Drive: ജമ്മു കശ്മീരിൽ 124 കാരിയായ മുത്തശ്ശി കൊവിഡ് വാക്സിൻ സ്വീകരിച്ചു
ഓൺലൈൻ രജിസ്ട്രേഷനായി ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമല്ലാത്തതിനാൽ വിദൂര പ്രദേശങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് (Vaccineation Drive) നടത്താൻ ആരോഗ്യ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു.
ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ വീടുകൾതോറുമുള്ള വാക്സിനേഷൻ ഡ്രൈവ് ( Door-to-Door Vaccination Drive) പദ്ധതി പ്രകാരം എല്ലാ ദിവസവും പ്രായമായവരും ദുർബലരുമായ ആളുകളിൽ വാക്സിനേഷൻ എത്തിച്ചേരുന്നുണ്ട്.
ഓൺലൈൻ രജിസ്ട്രേഷനായി ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമല്ലാത്തതിനാൽ വിദൂര പ്രദേശങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് (Vaccination Drive) നടത്താൻ ആരോഗ്യ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാരാമുള്ളയിലെ ഷ്രക്വാര ബ്ലോക്ക് വാഗൂരയിൽ (Shrakwara Block Wagoora) നിന്നുള്ള 124 കാരിയായ റെഹ്തി ബീഗം തന്റെ ആദ്യത്തെ കൊവിഡ് വാക്സിൻ സ്വീകരിച്ചു.
Also Read: Clashes in Afghanistan: നൂറോളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
ജമ്മു കശ്മീർ ഗവൺമെൻറ് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് #JandKFightsCorona എന്ന ഹാഷ്‌ടാഗുമായിട്ടാണ് ഇക്കാര്യം പങ്കിട്ടത്. എന്നാൽ ഇവരുടെ വയസ് തെളിയിക്കുന്ന ഔദ്യോഗിക രേഖകളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിൽ പറയുന്ന വയസ് ശരിയാണെങ്കില്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവര്‍. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം നിലവില്‍ ലോകത്ത് ഏറ്റവും പ്രായം കൂടിയ വ്യക്തി ജാപ്പാനീസ് വനിതയായ കാനെ തനാകയാണ്. 118 വയസാണ് ഇവരുടെ പ്രായം.
വാക്സിനേഷൻ ഡ്രൈവ് വർദ്ധിപ്പിക്കുന്നതിനായി ജമ്മു കശ്മീരിൽ മൊബൈൽ സജ്ജീകരണങ്ങളും ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷൻ നടത്താൻ സാധാരണക്കാരോട് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. കടയുടമകൾക്ക് 100% സമീപനത്തിലൂടെ വാക്സിനേഷൻ നൽകാൻ കേന്ദ്രഭരണ പ്രദേശത്ത് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. മാത്രമല്ല കടക്കാരോട് അവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അവരുടെ കടകളിൽ പ്രദർശിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കടയുടമകൾക്കൊപ്പം തന്നെ തെരുവ് കച്ചവടക്കാർ, ടൂറിസം, ഹോട്ടൽ വ്യവസായവുമായി ബന്ധപ്പെട്ട ആളുകൾ, അഭിഭാഷകർ, പത്രപ്രവർത്തകർ, പ്രത്യേക കഴിവുള്ളവർ, അനാഥർ, വിധവകൾ, കോവിഡ് ഡ്യൂട്ടികളിലുള്ള സർക്കാർ ജീവനക്കാർ എന്നിവരും വാക്സിനേഷനായി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
ബുധനാഴ്ച കശ്മീരില്‍ 9289 പേര്‍ വാക്‌സിനെടുത്തതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കശ്മീരില്‍ ഇതുവരെ 33,58,004 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജമ്മു കശ്മീരിലെ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് 4.25 ലക്ഷത്തിലധികം ആളുകളിൽ എത്തിയിട്ടുന്ന. 45 വയസ്സിനു മുകളിലുള്ള 3,65,000 ഗുണഭോക്താക്കൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായി ജമ്മു ഡെപ്യൂട്ടി കമ്മീഷണർ അൻസുൽ ഗാർഗ് അറിയിച്ചു. കൂടാതെ 45 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാമത്തെ ഡോസ് വാക്സിനേഷൻ നൽകുന്ന 30 ക്യാമ്പുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: Clashes in Afghanistan: നൂറോളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
വാക്സിനേഷൻ ക്യാമ്പുകളിലേക്ക് നടക്കാനും ക്യൂവിൽ നിൽക്കാനും കഴിയാത്ത സമൂഹത്തിലെ പ്രായമായവർക്കായി ഇന്ത്യയിൽ വീടുതോറും ചെന്ന് വാക്സിനേഷൻ നൽകുന്നതാണ് ഈ വാക്സിനേഷൻ ഡ്രൈവ്.
കിടപ്പിലായതും ഭിന്നശേഷിയുള്ളതുമായ പൗരന്മാർക്കും ഇത് നിർദ്ദേശിക്കപ്പെട്ടിരുന്നു. എന്നാൽ COVID-19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, പ്രായപരിധി നീക്കം ചെയ്യാനും എല്ലാവർക്കുമായി ഡ്രൈവ് അനുവദിക്കാനുമുള്ള ഒരു പൊതു ഹർജി ഡൽഹി ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. വീടുതോറും വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ബാർ അസോസിയേഷനും അപെക്സ് കോടതിയിലേക്ക് നീങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...