Indian Ship Drone Attack : അറബിക്കടലിൽ ഗുജറാത്ത് തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ക്രൂ സംഘം ഉൾപ്പെടെ 21 ഇന്ത്യക്കാരുമായി കപ്പലിനെ നേരെ മിസൈൽ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവരം ലഭിച്ചതിന് തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഐസിജിഎസ് വിക്രം എന്ന കപ്പൽ ആക്രമണത്തിൽ പെട്ട കപ്പലിന്റെ അരികിലേക്ക് തിരിച്ചു. വിഎം ചെം പ്ലൂട്ടോ എന്ന ചരക്ക് കപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്. പോർബന്ദർ തീരത്ത് നിന്നും 217 നോട്ടിക്കൽ മൈൽ ദൂരത്താണ് നിലവിൽ കപ്പൽ എന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമണത്തിൽ പെട്ട കപ്പലുമായി ആശയവിനിമയത്തിനായി സർവലൈൻസ് സംവിധാനം ഏർപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. സൗദി അറേബ്യയിൽ നിന്നും കർണാടകയിലെ മംഗലാപുരത്തേക്ക് അസംസ്കൃത എണ്ണയുമായി പോയതാണ് കപ്പൽ. ഈ കപ്പലിന് സമീപത്തുള്ള മറ്റ് കപ്പലുകളിലേക്ക് കോസ്റ്റ ഗാർഡ് ജാഗ്രത സന്ദേശം കൈമാറി.


ALSO READ : Rajouri Terror Attack: രജൗരി ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി വീരമൃത്യു; മരണം അഞ്ചായി


ഡ്രോൺ ആക്രമണത്തിൽ കപ്പലിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം തകരാറിലായി. ഇത് തുടർന്ന് കപ്പലിനെ ട്രാക്ക് ചെയ്യാനുള്ള സിഗ്നൽ നഷ്ടമായി. നിലവിൽ കപ്പലിനുള്ളിൽ പവർ ജെനറേഷൻ സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. കൂടതൽ പരിശോധനകൾ നടത്തി വരികയാണെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ എഎൻഐയോട് പറഞ്ഞു.


കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ നാവികസേന അപഹരിക്കപ്പെട്ട മാൾട്ടയിൽ നിന്നു കപ്പലിൽ നിന്നും നാവികരെ രക്ഷപ്പെടുത്തിയിരുന്നു. ആര് കടൽക്കൊള്ളക്കാർ കപ്പലിൽ അനധികൃതമായി കയറിപ്പറ്റുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.