ശ്രീനഗർ: പൂഞ്ചിലെ ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ഗുരുതരമായി പരിക്കേറ്റ് രണ്ട് സൈനികർ ചികിത്സയിലാണ്. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ധേര കി ഗാലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർഹിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3:45 ഓടെയാണ് രണ്ട് സൈനിക വാഹനങ്ങൾ ആക്രമിക്കപ്പെട്ടത്. കൊടും വളവുള്ള ധാത്യാർ മോർ പ്രദേശത്ത് വച്ച് സൈനിക വാഹനങ്ങൾ വേഗത കുറച്ചപ്പോൾ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
#WATCH | Security personnel are conducting a search operation in the forest area of Dera ki Gali in the Rajouri district of Jammu, where two Army vehicles were ambushed by heavily armed terrorists yesterday
(Visuals deferred by unspecified time) pic.twitter.com/jF4bmOJTo2
— ANI (@ANI) December 22, 2023
ഒരു ട്രക്കും ഒരു മാരുതി ജിപ്‌സിയുമാണ് ആക്രമിക്കപ്പെട്ടത്. മൂന്നോ നാലോ ഭീകരർ പതിയിരുന്നുള്ള ആക്രമണത്തിൽ പങ്കെടുത്തതായി കരുതുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനെതിരെ സുരക്ഷാ സേന തിരിച്ചടിച്ചെങ്കിലും ഭീകരർ രക്ഷപ്പെട്ടതായിട്ടാണ് സൂചന. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതായും സൂചനയുണ്ട്. ഇതിനിടെ പൂഞ്ച് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം പീപ്പിൾസ് ആൻ്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു.
Also Read: വൈകുണ്ഠ ഏകാദശി വ്രതമെടുത്തോളൂ... പാപങ്ങൾ കെട്ടടങ്ങും, ജീവിതം മാറിമറിയും
ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ വിഭാഗമാണ് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. ഇവർ സൈനിക വാഹനങ്ങൾക്ക് നേരെ ആദ്യം ഗ്രനേഡ് എറിയുകയും പിന്നീട് തുടരെ വെടിയുതിർക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഭീകരർ സൈനീകരെ ആക്രമിച്ചതിന് പിന്നാലെ പ്രദേശത്ത് ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. കൂടുതൽ പോലീസ് സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആക്രമണം നടന്ന ഉടൻ തന്നെ സൈന്യം പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.