Vaccine വിതണത്തിന് ദുർഘട പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ
ഗതാഗത സൗകര്യം കുറഞ്ഞ വിദൂര സ്ഥലങ്ങളിൽ വാക്സിൻ എത്തിക്കുന്നതിന് ഡ്രോൺ ഉപയോഗിക്കാനാണ് സർക്കാർ ശ്രമം നടത്തുന്നത്
ന്യൂഡൽഹി: ദുർഘട പ്രദേശങ്ങളിൽ വാക്സിൻ (Vaccine) വിതരണത്തിനായി ഡ്രോണുകൾ ഉപയോഗിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഗതാഗത സൗകര്യം കുറഞ്ഞ വിദൂര സ്ഥലങ്ങളിൽ വാക്സിൻ എത്തിക്കുന്നതിന് ഡ്രോൺ ഉപയോഗിക്കാനാണ് സർക്കാർ (Government) ശ്രമം നടത്തുന്നത്.
ഏരിയൽ വെഹിക്കിൾസ് വിഭാഗത്തിൽപ്പെടുന്ന ഡ്രോണുകൾ ഉപയോഗിച്ച് വാക്സിൻ വിതരണം നത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഐസിഎംആറിനായി എച്ച്എൽഎൽ ഇൻഫ്രാ ടെക് സർവീസ് താൽപര്യപത്രം ക്ഷണിച്ചു. രാജ്യത്തെ ഡ്രോണുകളുടെ ലഭ്യത ഐസിഎംആർ (ICMR) പരിശോധിക്കുന്നുണ്ട്.
കേന്ദ്രം ആവശ്യപ്പെടുന്ന സവിശേഷതകൾ അനുസരിച്ച് കുറഞ്ഞത് നാല് കിലോഗ്രാം ലോഡ് വഹിക്കണം. കൂടാതെ ലോഡ് ഡെലിവറി ചെയ്ത ശേഷം കമാൻഡ് സ്റ്റേഷനിലേക്ക് മടങ്ങാൻ പ്രാപ്തിയുണ്ടാകണം. ടേക്ക് ഓഫ്, ലാൻഡിങ് എന്നിവ ഡിജിസിഎ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാകും. പാരച്യൂട്ട് അടിസ്ഥാനമാക്കിയുള്ള വിതരണത്തിന് മുൻഗണന നൽകില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. 100 മീറ്റർ ഉയരത്തിൽ 35 കിലോമീറ്റർ ആകാശ മാർഗം സഞ്ചരിക്കാനുള്ള ശേഷി ഉണ്ടായിരിക്കണം.
വാക്സിനേഷൻ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ പർവത പ്രദേശങ്ങളിലേക്കും വിദൂര ഗ്രാമ പ്രദേശങ്ങളിലേക്കും വാക്സിനുകൾ വിതരണം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സേവനദാതാക്കളെ തുടർച്ചയായ 90 ദിവസം സേവനത്തിനായി ഉപയോഗിക്കും. വാക്സിൻ വിതരണ ആവശ്യവും ഡ്രോൺ ഓപ്പറേറ്റർമാരുടെ പ്രകടനവും വിലയിരുത്തിയാകും സേവനത്തിനായി നിലനിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുക. കാൺപൂർ ഐഐടിയുമായി (Kanpur IIT) സഹകരിച്ചാണ് ഐസിഎംആർ പഠനം പൂർത്തിയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.