ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്ക് കൂടി കൊവിഡ് (Covid-19) ബാധിച്ചതായി സ്ഥിരീകരിച്ചു. 71 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനയാണിത് (Test positivity). ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,94,39,989 ആയി.
3,303 മരണം കൂടി കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,70,384 ആയി. 1,32,062 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവർ 2,80,43,446 ആയി.
ALSO READ: Covid Third Wave In Children: കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ തീവ്രമാകാൻ സാധ്യതയില്ലെന്ന് പഠനം
10,26,159 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 25,31,95,048 പേർ വാക്സിൻ സ്വീകരിച്ചായും കേന്ദ്ര ആരോഗ്യമന്ത്രാലയം (Central health ministry) വ്യക്തമാക്കി. തുടർച്ചയായ ആറാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ച് ശതമാനത്തിൽ താഴെയായി തുടരുന്നത് ആശ്വാസകരമാണ്.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകും. കഴിഞ്ഞ ആഴ്ച മാളുകൾ തുറന്ന് പ്രവർത്തിക്കാനും ഡൽഹി മെട്രോ സർവീസ് നടത്താനും ഡൽഹി സർക്കാർ അനുമതി നൽകിയിരുന്നു. അടുത്ത ദിവസം മുതൽ ഡൽഹിയിൽ സലൂണുകളും പ്രതിവാര വിപണികളും തുറക്കാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ് മൂന്നാംതരംഗം (Covid third wave) കുട്ടികളെ ബാധിക്കാൻ ഇടയില്ലെന്ന പഠന റിപ്പോർട്ടും ആശ്വാസകരമാണ്. ലാന്‍സെറ്റ് കോവിഡ് കമീഷന് ഇന്ത്യ ടാസ്ക് ഫോഴ്സ് നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങൾ. എല്ലായിടത്തും ഉള്ള വിധം മാത്രമായിരിക്കും രോഗ പടരുന്നത്.
കോവിഡ് ബാധിച്ച മിക്കവാറും കുട്ടികളിൽ രോഗം ലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിലായ 2600 കുട്ടികളിലാണ് ലാൻസെറ്റ് പഠനം നടത്തിയത്. സ്വകാര്യ,പൊതുമേഖലകളിൽ നിന്നായി 10 ആശുപത്രികളിലെ വിവരങ്ങൾ ഇതിനായി എടുത്തു. ആശുപത്രികളിൽ ചികിത്സക്കെത്തിയ കുട്ടികളിൽ വളരെ കുറച്ച് ശതമാനം പേരിൽ മാത്രമെ രോഗം മൂർച്ഛിച്ചിട്ടുള്ളു.
ALSO READ: Delhi unlock 3: നാളെ മുതൽ ഡൽഹിയിൽ സലൂണുകളും പ്രതിവാര മാർക്കറ്റുകളും തുറന്നേക്കാം
കോവിഡ് രോഗബാധിതരായ ഒരു ലക്ഷം കുട്ടികളില്‍ 500 പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇതില്‍ രണ്ടു ശതമാനം മാത്രമാണ് മരിച്ചതെന്നും സംഘാംഗമായ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ സുശീല്‍ കെ. കബ്ര വ്യക്തമാക്കുന്നു. ആസ്തമ, പൊണ്ണത്തടി, മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ തകരാര്‍ എന്നിവയുള്ള കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പ്രായം കൂടുന്നതിനനുസരിച്ച് രോഗലക്ഷണങ്ങളുടെ കാഠിന്യം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.