Earthquake in Himachal Pradesh: ഹിമാചല്‍ പ്രദേശിലെ ധർമ്മശാലയിൽ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പുലര്‍ച്ചെ 5.17 ഓടെ 5 കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ISRO Revelation on Josimath: 12 ദിവസത്തിനുള്ളില്‍ ഭൂമി താഴ്ന്നത് 5.4 cm, ജോഷിമഠ് പൂർണമായും മുങ്ങാൻ സാധ്യതയെന്ന് ISRO


ധര്‍മശാലയില്‍ നിന്നും 22 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വിറ്ററിൽ അറിയിച്ചു.  ആളപായമോ വസ്തുവകകളുടെ നാശമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


 



നടൻ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം


നടൻ ബാലയുടെ വീടിനുനേരെ ആക്രമണ ശ്രമമുണ്ടായെന്ന് പരാതി. ബാല വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം.  ഇന്നലെ രാത്രി കാറിലെത്തിയ രണ്ടുപേർ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.


Also Read: Surya Gochar 2023: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും! 


ഇവർ എത്തിയപ്പോൾ ബാലയുടെ ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല സമീപത്തുള്ള വീടുകളിലും ഇവർ സമാന അന്തരീക്ഷം സൃഷ്ടിച്ചതായിട്ടാണ് റിപ്പോർട്ട്.  


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.