West Bengal bypoll 2021: പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30ന്, MLAമാരുടെ കൂടുമാറ്റം തുടരുമ്പോഴും ശക്തമായ പ്രചരണത്തിന് BJP
പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30നാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 3ന് ഫലം പ്രഖ്യാപിക്കും.
New Delhi: പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30നാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 3ന് ഫലം പ്രഖ്യാപിക്കും.
പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് (West Bengal Bypoll) പ്രഖ്യാപിച്ചിരിക്കുന്നത്. ഭവാനിപുര്‍, സംശീര്‍ഗഞ്ച്, ജാങ്കിപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി (CM Mamata Banerjee) നന്ദിഗ്രാം മണ്ഡലത്തില്‍ മത്സരിച്ചിരുന്നുവെങ്കിലും BJPയുടെ ശക്തനായ സാരഥി സുവേന്ദു അധികാരിയോട് പരാജയപ്പെടുകയായിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ മമത മത്സരിക്കുക തന്‍റെ പഴയ മണ്ഡലമായ ഭവാനിപുരിലാണ്. മമതയുടെ തട്ടകമായതുകൊണ്ടുതന്നെ ഇവിടെ അവര്‍ക്ക് പരാജയ ഭീതിയില്ല. കൂടാതെ, മമതയ്ക്കെതിരെ കോണ്‍ഗ്രസ്-സിപിഎം സഖ്യം മല്‍സരിക്കില്ലെന്നാണ് സൂചന. മമതയ്ക്കെതിരെ മല്‍സരിക്കേണ്ടതില്ല എന്ന് സഖ്യത്തിലെ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്.
എന്നാല്‍, കടുത്ത പോരാട്ടത്തിനാണ് BJP തയ്യാറെടുക്കുന്നത്. അതിനിടെ സംസ്ഥാനത്തെ ഒരു BJP MLA കൂടി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാളിയഗഞ്ച് എംഎല്‍എ സൗമന്‍ റോയി ആണ് BJPവിട്ട് തിരികെ തൃണമൂല്‍ കോണ്‍ഗ്രസില്‍ (TMC) എത്തിയത്. മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു സൗമന്‍ റോയി വീണ്ടും തൃണമൂലിന്‍റെ ഭാഗമായത്.
ഈ ആഴ്ചയില്‍ ഇത് മൂന്നാമത്തെ MLAയാണ് BJP യില്‍നിന്ന് തിരികെ TMC യില്‍ എത്തിയിരിയ്ക്കുന്നത്. BJP MLAമാരായ തന്മയ് ഘോഷ്, ബിശ്വജിത്ത് ദാസ് എന്നിവര്‍ ഇതിനോടകം തൃണമൂലില്‍ ചേര്‍ന്നിരുന്നു. ജൂണിലാണ് ബി.ജെ.പിയുടെ സമുന്നത നേതാവും എം.എല്‍.എയുമായ മുകുള്‍ റോയ് തൃണമൂലില്‍ തിരിച്ചെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...