ബം​ഗാളിലെ സംഘർഷം; നാലം​ഗ അന്വേഷണ സംഘത്തെ ബം​ഗാളിലേക്കയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി

Written by - Zee Malayalam News Desk | Last Updated : May 6, 2021, 02:50 PM IST
  • 14 ബിജെപി പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.
  • അക്രമസംഭങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ കത്തിന് ബംഗാള്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല
  • ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചത്
  • വിഭജനകാലത്തെ സാഹചര്യമാണ് ബംഗാളിലെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു
ബം​ഗാളിലെ സംഘർഷം; നാലം​ഗ അന്വേഷണ സംഘത്തെ ബം​ഗാളിലേക്കയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ (West bengal) തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാലംഗ അന്വേഷണ സംഘത്തെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Central Home Ministry). മമത സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പ് നല്‍കി കൊണ്ടു മന്ത്രാലയം കത്തയച്ചതിന്  പിന്നാലെയാണ് സംഘത്തെ അന്വേഷത്തിനായി ബംഗാളിലേക്ക് അയച്ചത്.

ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്തയിലെത്തി (Kolkatha). അക്രമ സംഭവങ്ങള്‍ തടയണമെന്നും വിശദമായ റിപ്പോര്‍ട്ട് തേടിയുമുള്ള കത്ത് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനയച്ചിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും മമത (Mamata Banerjee) മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ബം​ഗാളിൽ അക്രമപരമ്പരകൾ ഉണ്ടായത്.

ALSO READ: കാര്യങ്ങൾ ഗൗരവമായി എടുക്കും, ബംഗാളിനെ താക്കീതുമായി കേന്ദ്രം, അക്രമ സംഭവങ്ങളുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് അഭ്യന്തര മന്ത്രാലായം

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. 14 ബിജെപി പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

അക്രമസംഭങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ കത്തിന് ബംഗാള്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. അതിക്രമങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് ഓർമിപ്പിക്കുന്നുവെന്നും പ്രതികരണമില്ലാത്തത് ഗൗരവമായി കാണുമെന്നും ബുധനാഴ്ച ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല അയച്ച രണ്ടാമത്തെ കത്തില്‍ പറഞ്ഞു.

ALSO READ: Bengal Violence : ബംഗാളിൽ ടിഎംസി പ്രവർത്തകർ നടത്തുന്ന അക്രമങ്ങളിൽ ആശങ്ക പങ്കുവെച്ച് നടി പാർവതി തിരുവോത്ത്

അക്രമ സംഭവങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ ആഭ്യന്തരമന്ത്രാലയം ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി വേണമെന്നും സംസ്ഥാന സർക്കാർ ഇതിൽ പരാജയപ്പെടുകയാണെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചത്. വിഭജനകാലത്തെ സാഹചര്യമാണ് ബംഗാളിലെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News