New Delhi: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിടാതെ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് (ED). ഡല്‍ഹി മദ്യനയ അഴിമതി കേസിൽ കേജ്‌രിവാളിന് എട്ടാം തവണയും സമന്‍സ് അയച്ച് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ്.  ചോദ്യം ചെയ്യലിന് മാര്‍ച്ച്‌ 4 ന് ഹാജരാകാനാണ് ED നിര്‍ദ്ദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Shafiqur Rahman Barq Death: SP നേതാവും ലോക്‌സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗവുമായ ഷഫീഖുർ റഹ്മാൻ ബർഖ് അന്തരിച്ചു 


നിയമപരവും നടപടിക്രമപരവുമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി ഇതിനോടകം ഏഴ് സമൻസുകൾ തള്ളിക്കളഞ്ഞിരുന്നു. ഏഴാമത്തെ സമന്‍സിനും കേജ്‌രിവാള്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് വീണ്ടും ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് സമന്‍സ് അയച്ചിരിയ്ക്കുന്നത്.


Also Read: Lok Sabha Election 2024: സമാജ്‌വാദി പാർട്ടിയ്ക്ക് വന്‍ തിരിച്ചടി, ബ്രാഹ്മണ നേതാവ് മനോജ് പാണ്ഡെ ബിജെപിയിലേയ്ക്ക്!!  
 
ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിക്ക് ഏഴാമത്തെ സമൻസ് അയച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തിൽ കോടതി ഉത്തരവിട്ടാൽ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നായിരുന്നു അരവിന്ദ് കേജ്‌രിവാളിന്‍റെ നിലപാട്. എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ്  പക്ഷപാതപരമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ്‌ പ്രവർത്തിക്കുന്നത് എന്നും സമന്‍സുകള്‍ക്ക് മറുപടിയായി കേജ്‌രിവാള്‍ ആരോപിച്ചിരുന്നു. 


ഡല്‍ഹി മദ്യ നയത്തിലെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ED സമന്‍സ്. ഈ കേസിൽ ഇത് അഞ്ചാം തവണയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്  ഇഡി കേജ്‌രിവാളിന്  സമൻസ് അയക്കുന്നത്. എന്നാല്‍,  അന്വേഷണത്തിന്‍റെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ചുള്ള തന്‍റെ അന്വേഷണങ്ങൾക്ക് ED യിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നാണ് കേജ്‌രിവാളിന്‍റെ നിലപാട്. 


2023 ഫെബ്രുവരിയിൽ റദ്ദാക്കിയ ഡൽഹിയുടെ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ഉണ്ടായ ക്രമക്കേടുകൾ സംബന്ധിച്ചാണ് കേസ്. ഈ കേസ് ഒരേ സമയം സിബിഐയും  ഇഡിയും അന്വേഷിക്കുകയാണ്. മദ്യ നയത്തില്‍ വന്‍ കള്ളക്കളി നടന്നിട്ടുണ്ട് എന്ന് പ്രതിപക്ഷം ആരോപിച്ചതോടെ എക്‌സൈസ് നയം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 


മദ്യനയ രൂപീകരണം, നയം അന്തിമമാക്കുന്നതിന് മുമ്പ് നടന്ന ചർച്ചകൾ, കൈക്കൂലി ആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ കേജ്‌രിവാളിന്‍റെ മൊഴി രേഖപ്പെടുത്താൻ ഇഡി ആഗ്രഹിക്കുന്നു.  എന്നാല്‍,  ED നടപടി നിയമവിരുദ്ധമാണ് എന്നും തന്നെ അറസ്റ്റുചെയ്യുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുകയുമാണ് ഏജൻസിയുടെ ലക്ഷ്യമെന്നും കേജ്‌രിവാള്‍ ആരോപിക്കുന്നു. 


കേജ്‌രിവാളിന്‍റെ മന്ത്രിസഭയിലെ ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2023 ഫെബ്രുവരി 26 ന്  സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും മദ്യ കരാറിൽ ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. കേസില്‍ പങ്കുണ്ട് എന്ന കാരണത്താല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഏക എംപി സഞ്ജയ്‌ സിംഗും ജയിലിലാണ്.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.