Shafiqur Rahman Barq Death: ലോക്‌സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗവും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഷഫീഖുർ റഹ്മാൻ ബർഖ് അന്തരിച്ചു. 93 കാരനായ ഇദ്ദേഹം സാംബാൽ എംപിയായിരുന്നു. അഞ്ചു തവണ എംപിയും നാലു തവണ എംഎൽഎയുമായിരുന്നു ഇദ്ദേഹം.
പതിനാറാം ലോക്‌സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു ഡോ. ഷഫീഖുർ റഹ്മാൻ ബർഖ്. സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാക്കളിലൊരാളായ ബാർഖ് ഉത്തർപ്രദേശിലെ സംഭാലിൽ നിന്നുള്ള എംപിയായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന ഇദ്ദേഹത്തെ ഈ മാസം ആരോഗ്യനില വഷളായതോടെ മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മൊറാദാബാദിൽ നിന്ന് മൂന്ന് തവണയും സംഭാലിൽ നിന്ന് രണ്ട് തവണയും എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബർഖ് മുസ്ലീങ്ങളുടെ മികച്ച നേതാവായി അംഗീകരിക്കപ്പെട്ടിരുന്ന വ്യക്തിയാണ്. 1930 ജൂലൈ 11 ന് സംഭാലിൽ ജനിച്ച ഷഫീഖുർ റഹ്മാൻ ബർഖ് നാല് തവണ എംഎൽഎയും ആയിരുന്നു. പടിഞ്ഞാറൻ യുപിയിൽ ബാർഖിന് ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് സമാജ്‌വാദി അദ്ദേഹത്തെ സാംബാലിൽ നിന്ന് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ എക്‌സിൽ ഒരു പോസ്റ്റിൽ ബർഖിന്‍റെ മരണത്തെക്കുറിച്ച് സമാജ്‌വാദി പാർട്ടി അറിയിച്ചു. 'സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവും നിരവധി തവണ എംപിയുമായ ശ്രീ. ഷഫീഖുർ റഹ്മാൻ ബർഖ് സാഹിബിന്‍റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണ്' എന്ന് പാർട്ടി എഴുതി. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും എക്‌സിൽ ഇതേ ഫോട്ടോയും അനുശോചന സന്ദേശവും പോസ്റ്റ് ചെയ്തു.
समाजवादी पार्टी के वरिष्ठ नेता, कई बार के सांसद जनाब शफीकुर्रहमान बर्क साहब का इंतकाल, अत्यंत दु:खद।
उनकी आत्मा को शांति दे भगवान।
शोकाकुल परिजनों को यह असीम दु:ख सहने का संबल प्राप्त हो।
भावभीनी श्रद्धांजलि ! pic.twitter.com/94zP5YZ9E9
— Samajwadi Party (@samajwadiparty) February 27, 2024
കഴിഞ്ഞ വർഷം പാർലമെന്‍റ് പുതിയ മന്ദിരത്തിലേക്ക് മാറിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ബർഖിന്‍റെ പേര് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ലോക്‌സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം - 93 കാരനായ സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബർഖ്, ഏറ്റവും പ്രായം കുറഞ്ഞ അംഗം - ബിജു ജനതാദളിലെ (BJD) ചന്ദ്രാനി മുർമു (30) എന്നിവരെയാണ് പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.