Land For Jobs Scam: വെട്ടിലാകുമോ RJD നേതൃത്വം? ലാലു യാദവിന് ശേഷം മകന് തേജസ്വിക്ക് സമന്‍സ് അയച്ച് ED
Land For Jobs Scam Update: 2004 നും 2009 നും ഇടയിൽ ലാലു യാദവ് റെയിൽവേ മന്ത്രിയായിരുന്ന സമയത്താണ് അഴിമതി നടന്നിരിക്കുന്നത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആർജെഡി ദേശീയ അദ്ധ്യക്ഷനെ കൂടാതെ അന്നത്തെ റെയിൽവേ ജനറൽ മാനേജരുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.
Land For Jobs Scam Update: പിതാവും ബീഹാർ മുന്‍ മുഖ്യമന്ത്രിയുമായ ലാലു യാദവിനെ ചോദ്യം ചെയ്തതിന് ശേഷം, ഭൂമി തട്ടിപ്പ് കേസിൽ ചൊവ്വാഴ്ച എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തിന്‍റെ മകനും ആർജെഡി നേതാവും ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് ചൊവ്വാഴ്ച തന്നെ പറ്റ്നയിലെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ തേജസ്വി ഹാജരാകും.
Also Read: PM-Kisan Yojana: ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുമോ? റിപ്പോർട്ട് എന്താണ് പറയുന്നത്?
ലാൻഡ് ഫോർ ജോബ് കുംഭകോണവുമായി (Land For Jobs Scam) ബന്ധപ്പെട്ട് ബീഹാർ മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (RJD) മേധാവിയുമായ ലാലു പ്രസാദ് യാദവിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ആരോഗ്യനില മോശമായി തുടരുന്ന ലാലുവിനെ ഇത്രയധികം സമയം ചോദ്യം ചെയ്തത് അദ്ദേഹത്തിന്‍റെ കുടുംബത്തിൽ നിന്ന് ശക്തമായ പ്രതികരണത്തിന് കാരണമായി. പ്രധാനമന്ത്രി മോദിയുടെ ആശങ്കയെ സൂചിപ്പിക്കുന്ന നടപടികളാണ് ഇതെന്നായിരുന്നു മകള്‍ മിസാ ഭാരതിയുടെ പ്രതികരണം
Also Read: February 2024 Horoscope: പ്രമോഷൻ ലഭിക്കുമോ? കരിയറിൽ ഉയർച്ച താഴ്ച ഉണ്ടാകുമോ? ഫെബ്രുവരിയിലെ സാമ്പത്തിക, തൊഴിൽ ജാതകം അറിയാം
2004 നും 2009 നും ഇടയിൽ ലാലു യാദവ് റെയിൽവേ മന്ത്രിയായിരുന്ന സമയത്താണ് അഴിമതി നടന്നിരിക്കുന്നത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആർജെഡി ദേശീയ അദ്ധ്യക്ഷനെ കൂടാതെ അന്നത്തെ റെയിൽവേ ജനറൽ മാനേജരുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. 2004 നും 2009 നും ഇടയിൽ ലാലു റെയിൽവേ മന്ത്രിയായിരിക്കെ നടന്ന ഭൂമി കുംഭകോണത്തിൽ യാദവിന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
ഇതിനിടെ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്, അമിത് കത്യാൽ, റാബ്രി ദേവി, മിസാ ഭാരതി, ഹേമ യാദവ്, ഹൃദ്യാനന്ദ് ചൗധരി എന്നിവർക്കെതിരെ 2024 ഫെബ്രുവരി 9ന് ഹാജരാകാൻ പിഎംഎൽഎ കോടതി നോട്ടീസ് അയച്ചിരിയ്ക്കുകയാണ്.
ഉദ്യോഗാർത്ഥികളെ റെയിൽവേയിൽ നിയമിക്കുന്നതിന് പകരമായി, ലാലു പ്രസാദ് യാദവ് ഉദ്യോഗാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമി തന്‍റെ ഭാര്യ റാബ്രി ദേവിയുടെയും മകൾ മിസാ ഭാരതിയുടെയും പേരിൽ വിൽപനയ്ക്കായി കൈമാറ്റം ചെയ്തു. ഇത് നിലവിലുള്ള സർക്കിൾ നിരക്കുകളേക്കാൾ വളരെ കുറവാണ്, ഇതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ലാലു പ്രസാദ്, റാബ്രി ദേവി, അവരുടെ മകൾ മിസാ ഭാരതി എന്നിവർക്കും മറ്റ് 13 പേർക്കുമെതിരെ ഭൂമി തൊഴില്‍ അഴിമതിക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. റെയിൽവേയിൽ ജോലിക്ക് പകരം കൈക്കൂലിയായി ഭൂമി കൈക്കലാക്കിയെന്ന ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്.
അതേ സമയം ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസും ഇഡി അന്വേഷിക്കുന്നുണ്ട്. ഈ കേസിൽ സിബിഐ കുറ്റപത്രവും സമർപ്പിച്ചു. ഭൂമി കൈക്കൂലി മുതൽ കള്ളപ്പണം വെളുപ്പിക്കൽ വരെയുള്ള ആരോപണങ്ങളുമായി സിബിഐയും ഇഡിയും ഒരേസമയം യാദവ് കുടുമ്പത്തിനെതിരെയുള്ള കേസ് അന്വേഷിക്കുന്നു. യാദവിനെതിരെയും അഴിമതിയിൽ ഉൾപ്പെട്ട നിരവധി പേർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നീക്കത്തില്‍ പ്രതിക്ഷേധിച്ച് നിരവധി ആർജെഡി പ്രവർത്തകരും നേതാക്കളും ഇഡി ഓഫീസിന് പുറത്ത് തടിച്ചുകൂടി. ലാലുവിനും കുടുംബാംഗങ്ങൾക്കും എതിരായ ഇഡി നടപടിയെ ആർജെഡി നേതൃത്വവും ശക്തമായി അപലപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.