Bengaluru: കർണാടകയിലെ Shivamogga ജില്ലയിൽ Gelatin Stick മായി വന്ന ലോറി പൊട്ടി തകർന്ന് എട്ട് പേർ മരിച്ചു. ​ശിവമോ​ഗയിൽ നിന്ന് ഏഴ് കിലോമീറ്റർ പുറത്തുള്ള ഹുൻസോഡു ​ഗ്രാമത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. എന്നാൽ മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാത്രി 10.20 തോടെയാണ് സംഭവം നടക്കുന്നത്. ക്വാറിയുടെ പ്രവർത്തനങ്ങൾക്കായി ലോറിയിൽ എത്തിച്ച ജലാറ്റിൻ സ്റ്റിക്കുകളാണ് സ്ഫോടനത്തിനുള്ള (Blast) പ്രധാനകാരണമെന്ന് പൊലീസ് പറയുന്നു. പൊലീസ് രക്ഷപ്രവർത്തനം തുടർന്നു കൊണ്ടിരിക്കുകയാണ്.


ALSO READ: Pune Serum Institute-ല്‍ വൻ തീപിടിത്തം


നിർത്തിയിട്ടുരുന്ന ലോറിയിലെ ജെല്ലാറ്റിൻ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ച് സ്ഫോനം ഉണ്ടാക്കിയത്. ആ സമയം ക്വാറിലെ തൊഴിലാളികൾ വിശ്രമിക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് സംഭവ സ്ഥലത്ത് നിന്ന് 30 കിലോമീറ്റർ ചുറ്റള്ളവിൽ പ്രകമ്പനം ഉണ്ടായി എന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുത്.


ALSO READ: Gujarat:റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം


ഭുകമ്പത്തിന്റെ (Earthquake) പ്രതീതിയാണ് സമീപ ജില്ലയായ ചിക്കമം​ഗളൂരിവിൽ വരെ അനുഭവപ്പെട്ടത്. സ്ഫോടനത്തിന്റെ പ്രകമ്പനം മൂലം നിരവധി വീടുകളുടെ ജനാലകൾ പൊട്ടി തകരുകയും, സമീപത്തെ റോഡുകൾ വിണ്ട് കീറുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.



ഭൂകമ്പമാണെന്ന് കരുതി നിരവധി പേർ വീടുകളുടെ പുറത്തേക്ക് ഓടുകയായിരുന്നു. സംഭവം മവനസ്സിലാകാതെ നിരവധി പേർ തങ്ങൾക്കുണ്ടായ നഷ്ടങ്ങൾ സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ചിട്ടുണ്ട്. തുടർന്നാണ് ക്വാറിയിൽ ഉണ്ടായ ഉ​ഗ്ര സ്ഫോടനമാണെന്ന് അറിയുന്നത്. കർണാടക മുഖ്യമന്ത്രി ബി.എസ്.യഡ്യൂരപ്പയുടെ (BS Yeddiyurappa) നാടാണ് ശിവമോ​ഗ. സംഭവത്തെ അനുശോചിച്ച് പ്രധാനമന്ത്രി ട്വിറ്റിറിൽ കുറിച്ചിട്ടുമുണ്ട്. ശിവമോഗയിൽ ജീവനകൾ നഷ്ടമായത് വേദനജനകമാണെന്നാന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.