കമല്‍നാഥിനെ കുരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്, 48 മണിക്കൂറിനകം വിശദീകരണം നല്‍കണം
Item പരാമര്‍ശത്തില്‍ കുരുങ്ങി മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് (Kamal Nath) ...
Bhopal: Item പരാമര്‍ശത്തില്‍ കുരുങ്ങി മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് (Kamal Nath) ...
വിഷയത്തില്‍ ഇടപെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission) രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കമല്‍നാഥിനോട് ആവശ്യപ്പെട്ടു.
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന BJP സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവമാണ് ഇപ്പോള്‍ കമല്‍നാഥിന് വിനയായി മാറിയിരിയ്ക്കുന്നത്.
കോണ്‍ഗ്രസ് വിട്ട് BJPയില്‍ ചേക്കേറിയ ഇമര്‍തി ദേവിക്കെതിരെയായിരുന്നു കമല്‍ നാഥിന്‍റെ പരാമര്‍ശം. വിവാദ പരാമര്‍ശത്തിന് പിന്നാലെ BJP തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ വിശദീകരണവുമായി കമല്‍നാഥ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേര് മറന്നുപോയതിനാലാണ് ’ഐറ്റം’ എന്ന് വിശേഷിപ്പിച്ചതെന്നും തന്‍റെ പരാമര്‍ശ൦ ആരെയെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു എന്നും അറിയിച്ചിരുന്നു.
Also read: സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്
കഴിഞ്ഞ 18 ന് ദാബ്രയില്‍ വെച്ച് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കമല്‍നാഥിന്‍റെ വിവാദ പരാമര്‍ശം. പ്രദേശത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇമര്‍തി ദേവിയെയാണ് അദ്ദേഹം 'ഐറ്റം' എന്ന് സംബോധന ചെയ്തത്. 'ഞാനെന്തിന് അവരുടെ പേര് പറയണം? നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവരെ നന്നായി അറിയാമല്ലോ. എന്തൊരു ഐറ്റമാണ് അത്'- എന്നായിരുന്നു കമല്‍നാഥിന്‍റെ പരാമര്‍ശം.
പരാമര്‍ശത്തില്‍ കമല്‍നാഥിനെതിരെ BSP നേതാവ് മായാവതി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.