സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പു പറഞ്ഞ് കോണ്‍ഗ്രസ്‌ നേതാവ് കമല്‍നാഥ്

ബിജെപി നേതാവിനു നേരെ നടത്തിയ പരാമര്‍ശത്തില്‍   മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. 

Last Updated : Oct 20, 2020, 01:24 PM IST
  • ബിജെപി നേതാവിനു നേരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കമല്‍നാഥ്.
  • തന്‍റെ പരാമര്‍ശ൦ ആരെയെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു എന്നാണ് കമല്‍നാഥ് അറിയിച്ചത്.
 സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പു പറഞ്ഞ്  കോണ്‍ഗ്രസ്‌ നേതാവ് കമല്‍നാഥ്

Bhopal: ബിജെപി നേതാവിനു നേരെ നടത്തിയ പരാമര്‍ശത്തില്‍   മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. 

തന്‍റെ  പരാമര്‍ശ൦ ആരെയെങ്കിലും  വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു എന്നാണ് കമല്‍നാഥ് (Kamal Nath) അറിയിച്ചത്.

മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പു പ്രചരണം കൊഴുക്കുന്നതിനിടെയാണ്  BJPക്ക് പ്രചരണ വിഷയമാക്കാന്‍ ഒരു വിഷയം കൂടി ലഭിച്ചത്. അത് വേദവിധം പാര്‍ട്ടി ഉപയോഗിക്കുകയുമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വനിതാ നേതാവിനെ 'ഐറ്റം' എന്നാണ് കമല്‍നാഥ് വിശേഷിപ്പിച്ചത്‌.  ഇതോടെ  കമല്‍നാഥിന്‍റെ  പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ദാബ്രയില്‍ വെച്ച്‌ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കമല്‍നാഥിന്‍റെ  ഈ പരാമര്‍ശം. പ്രദേശത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇമര്‍തി ദേവിയെയാണ് അദ്ദേഹം 'ഐറ്റം' എന്ന് സംബോധന ചെയ്തത്. 'ഞാനെന്തിന് അവരുടെ പേര് പറയണം? നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവരെ നന്നായി അറിയാമല്ലോ. എന്തൊരു ഐറ്റമാണ് അത്'- എന്നായിരുന്നു കമല്‍നാഥിന്‍റെ  പരാമര്‍ശം. 

പ്രസ്താവന വിവാദമായതോടെ നിരവധി BJP നേതാക്കള്‍  കമല്‍നാഥിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഒപ്പം കമല്‍നാഥിന്‍റെ  പരാമര്‍ശത്തെ അപലപിച്ചു കൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് എഴുതി.  

Also read: Bihar Assembly Election: US മോഡല്‍ സംവാദം, നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്

കോണ്‍ഗ്രസിന് കത്തയക്കുന്നതിനു പകരം ബിജെപി നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ തങ്ങളുടെ പാര്‍ട്ടി അദ്ധ്യക്ഷന് ഒരു കത്തയക്കുന്നതാണ് നല്ലതെന്നാണ് കമല്‍നാഥ് ചൗഹാന്  മറുപടി നല്‍കിയത്.

Trending News