കോവിഡ് ബാധിച്ച് മരിച്ചാലും 60 വയസുവരെ ജീവനക്കാരുടെ ശമ്പളം അവരുടെ കുടുംബത്തിന് നൽകുമെന്ന് TATA Steel
ടാറ്റാ സ്റ്റീലിന്റെ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സഹായകമാകുന്ന പദ്ധതികളാണ് മാനേജുമെന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
New Delhi : ജീവനക്കാർ കോവിഡ് ബാധിച്ച് മരിച്ചാലും (COVID Death) അവരുടെ ബന്ധുക്കൾക്ക് 60 വയസുവരെയുള്ള ശബളം കൃത്യമായി നൽകുമെന്ന് ടാറ്റാ സ്റ്റീൽ (TATA Steel). കോവിഡ് ബാധിതരായ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ചാണ് ടാറ്റാ സ്റ്റീല്‍ ഇക്കാര്യം അറിയിക്കുന്നത്.
ALSO READ : PPF അക്കൗണ്ട് കുട്ടികളുടെ പേരില്‍ തുടങ്ങാം, സമ്പാദ്യവും ഒപ്പം കുട്ടികളുടെ ഭാവിയും സുരക്ഷിതമാക്കാം
ടാറ്റാ സ്റ്റീലിന്റെ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സഹായകമാകുന്ന പദ്ധതികളാണ് മാനേജുമെന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. അതായത് കോവിഡ് ബാധിച്ച് ജീവനക്കാരൻ മരിച്ചാൽ ആ വ്യക്തിക്ക് അപ്പോൾ ലഭിച്ചു കൊണ്ടിരുന്ന ശമ്പളം അദ്ദേഹത്തിന്റെ അറുപത് വയസ് തികയുന്നതിനുള്ള കണക്കനുസരിച്ച് ജീവനക്കാരന്റെ കുടുംബത്തിന് ടാറ്റാ സ്റ്റീൽ നൽകുമെന്നാണ് പ്രസ്താവനയിൽ അറിയിക്കുന്നത്. അതോടൊപ്പം കുടുംബത്തിന് മെഡിക്കല്‍ ആനുകൂല്യങ്ങളും ഭവന സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മനേജ്മെന്റ് വ്യക്തമാക്കുന്നു.
ഇതോടൊപ്പം സ്ഥാപനത്തിന്റെ മുൻനിര ജീവനക്കാർ ജോലിക്കിടയിൽ കോവിഡ് ബാധിച്ച് മരിച്ചാൽ അവരുടെ കുട്ടികൾ ബിരുദം നേടുന്നത് വരെയുള്ള എല്ലാ വിദ്യഭ്യാസ ചിലവ് കമ്പനി വഹിക്കുമെന്ന് ടാറ്റാ സ്റ്റീൽ ഉറപ്പ് നൽകുന്നു.
ടാറ്റാ സ്റ്റീൽ തങ്ങളുടെ ജീവനക്കാരെ സ്റ്റീലുകൊണ്ടുള്ള കവചം ഉപയോഗിച്ച് ഏപ്പോഴും സംരക്ഷിക്കും. ഇപ്പോൾ ഈ ബുദ്ധിമുട്ട് നിറഞ്ഞിരിക്കുന്ന സമയത്തും കമ്പനി എല്ലാവരുടെ സുരക്ഷയ്ക്കും ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ടാറ്റാ സ്റ്റീൽ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിക്കുന്നു.
ALSO READ : Syndicate ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ടാറ്റാ സീറ്റിലീന്റെ ഈ നിലപാടിനെ കൈയ്യടിയോടെയാണ് സോഷ്യൽ മീഡിയ കൈകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ഈ ടാറ്റാ സ്റ്റീലിന്റെ പ്രസ്താവന അടങ്ങിയ ട്വീറ്റിനെ റീട്വീറ്റ് ചെയ്ത് പ്രശംസിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...