സിന്‍ഡിക്കേറ്റ് ബാങ്കിലും (Syndicate Bank) കാനറ ബാങ്കിലും അക്കൗണ്ട് ഉള്ളവര്‍ ശ്രദ്ധിക്കുക, ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ കാനറ ബാങ്ക് പുറപ്പെടുവിച്ചിരിയ്ക്കുകയാണ്...
സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ (Canara Bank) ലയിച്ചതോടെ ഈ ബാങ്കിന്‍റെ എല്ലാ ഐഎഫ്എസ്‌സി കോഡുകളും (IFSC Code) അസാധുവാകും. 2021 ജൂലൈ 21 മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ എല്ലാ ഐഎഫ്എസ്‌സി കോഡുകളും അസാധുവാകുമെന്ന് കാനറ ബാങ്ക് ഉപയോക്താക്കളെ അറിയിച്ചു.
ജൂണ്‍ 30ന് മുമ്പായി ബാങ്ക് ലയനത്തോടനുബന്ധിച്ചുള്ള മാറ്റങ്ങള്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്നും കാനറ ബാങ്ക് അറിയിച്ചു.
കാനറ - സിന്‍ഡിക്കേറ്റ് ബാങ്കുകള്‍ ലയിച്ചതിനെതുടര്‍ന്ന് SYNB എന്നാരംഭിക്കുന്ന സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ എല്ലാ ഐഎഫ്എസ്‌സി കോഡുകളാണ് അസാധുവായത്. ജൂലൈ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഒപ്പം കാനറ ബാങ്കിന്‍റെ ഐഎഫ്എസ്‌സി കോഡിലും മാറ്റമുണ്ട്. CNRB എന്ന് ആരംഭിക്കുന്നതായിരിക്കും പുതുക്കിയ ഐഎഫ്എസ്‌സി കോഡ്. അതിനാല്‍ കാനറ ബാങ്ക് അക്കൗണ്ട് ഉടമകളും പണമിടപാടുകള്‍ നടത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
Also Read: PPF അക്കൗണ്ട് കുട്ടികളുടെ പേരില്‍ തുടങ്ങാം, സമ്പാദ്യവും ഒപ്പം കുട്ടികളുടെ ഭാവിയും സുരക്ഷിതമാക്കാം
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന സാമ്പത്തിക പരിഷ്ക്കരണത്തിന്‍റെ ഭാഗമായാണ് പൊതുമേഖലാ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്. 2019ലാണ് ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്. 2020 ഏപ്രില്‍ മാസത്തോടെ ലയനം പ്രാബല്യത്തില്‍ വന്നു. അതിനാലാണ് 2021-22 സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ IFSC കോഡുകളും MICR കോഡുകളും പുതുക്കുന്നത്.
നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ് തുടങ്ങി ഏത് രീതിയിലുള്ള പണമിടപാടുകള്‍ക്കും IFSC Code ആവശ്യമായതിനാല്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA