റാ​യ്പൂ​ര്‍: ഛത്തീ​സ്ഗ​ഢി​ലെ ബി​ജാ​പൂ​രി​ല്‍ സു​ര​ക്ഷ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ ഏ​ഴ് ന​ക്സ​ലു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്​ച രാവിലെ ആറ്​ മണിയോടെ കാടിനടുത്തുള്ള തിമിനാര്‍-പുഷ്​നര്‍ ഗ്രാമങ്ങളുടെ അതിര്‍ത്തിയിലാണ്​ ന​ക്സ​ലു​കളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്​. ഡി​സ്ട്രി​ക് റി​സ​ര്‍​വ് ഗാ​ര്‍​ഡ​സും സ്പെ​ഷ​ല്‍ ടാ​സ്ക് ഫോ​ഴ്സും സം​യു​ക്ത​മാ​യാ​ണ് ന​ക്സ​ലു​ക​ളെ നേ​രി​ട്ട​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് സു​ര​ക്ഷ​സേ​ന പ്ര​ദേ​ശ​ത്ത് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 


സംഭവസ്ഥലത്ത്​ നിന്ന്​ ​രണ്ട്​ 303 റൈഫിളുകളും 12 ബോര്‍ ഗണ്ണുകളും മറ്റ്​ ആയുധങ്ങളും പി​ടി​ച്ചെ​ടു​ത്തതായി നക്​സല്‍ വിരുദ്ധ സേനയുടെ ചുമതലയുള്ള ഡി.​ഐ.ജി സുന്ദര്‍രാജ്​ അറിയിച്ചു. 


ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് സൂചന.


അതേസമയം, ലതെഹാറില്‍ ന​ക്സ​ലു​ക​ള്‍ സര്‍ക്കാര്‍ വക സ്കൂള്‍ നശിപ്പിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. സുരക്ഷ സേനയ്ക്ക് താമസിക്കാന്‍ സ്കൂള്‍ ഉപയോഗപ്പെടുത്തിയിരുന്നതായി ന​ക്സ​ലു​ക​ള്‍ ആരോപിച്ചു. ഇതായിരിക്കാം സ്കൂള്‍ തകര്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ആക്രമണത്തിന് ശേഷം ഇപ്പോള്‍ 3 ക്ലാസ്സ്‌മുറികള്‍ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. 


ഇതേ സ്ഥലത്ത് ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും സ്ഥിതിചെയ്തിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ്‌ ന​ക്സ​ലു​ക​ള്‍ ഇത് നശിപ്പിച്ചത്. അതിനുശേഷം പുതിയതൊന്ന് ഇതുവരെ സ്ഥാപിച്ചിട്ടില്ല. 5000ത്തോളം വരുന്ന ഗ്രാമീണരാണ് പ്രാഥമിക ആരോഗ്യകേന്ദ്ര൦ ഇല്ലാത്തതിനാല്‍ ചികിത്സയ്ക്കായി വലയുന്നത്.