വംശനാശ ഭീഷണി നേരിടുന്ന സംഗായ് മാനിന് രക്ഷകരായി മണിപ്പൂരിലെ ഗ്രാമീണർ
Deer: വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ സംഗായ് മാൻ മണിപ്പൂരിലെ ഒരു ഗ്രാമത്തിലേക്ക് കടക്കുകയായിരുന്നു. മാൻ പരിക്കേറ്റ് നടക്കാൻ കഴിയാതെ അവശനിലയിലായിരുന്നു.
വംശനാശ ഭീഷണി നേരിടുന്ന സംഗായ് മാനിനെ മണിപ്പൂരിലെ ഒരു കൂട്ടം ഗ്രാമീണർ രക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ സംഗായ് മാൻ മണിപ്പൂരിലെ ഒരു ഗ്രാമത്തിലേക്ക് കടക്കുകയായിരുന്നു. മാൻ പരിക്കേറ്റ് നടക്കാൻ കഴിയാതെ അവശനിലയിലായിരുന്നു.
തളർന്ന് കിടക്കുന്ന മാനിനെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഒരാൾ മാനിന്റെ തലയിൽ പയ്യെ തടവുന്നുണ്ട്. തീർത്തും അവശനായ മാൻ ആൾക്കൂട്ടത്തെ കണ്ട് ഭയന്ന് ഓടാതിരിക്കാൻ കാലുകൾ കെട്ടിയിരിക്കുകയാണ്. തുടർന്ന് ഇവർ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതരെത്തി മാനിനെ പരിശോധിച്ച് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം വനത്തിലേക്ക് തിരികെ വിടാൻ തീരുമാനിക്കുകയായിരുന്നു. മണിപ്പൂർ വനംവകുപ്പ് ഉദ്യോഗസ്ഥർ മാനിനെ ചികിത്സിച്ച് സമീപത്തെ വനത്തിലേക്ക് തിരിച്ചയച്ചു.
ALSO READ: സിംഹത്തിന്റെ കൂട്ടിൽ കയ്യിട്ട് അഭ്യാസപ്രകടനം; മൃഗശാല ജീവനക്കാരന്റെ വിരൽ കടിച്ചെടുത്ത് സിംഹം
വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന സംസ്ഥാന മന്ത്രി തോംഗം ബിശ്വജിത് സിംഗ് ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. “വംശനാശഭീഷണി നേരിടുന്ന സംഗായ് മാൻ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ തന്റെ ആവാസവ്യവസ്ഥയിൽ നിന്ന് ഒരു ഗ്രാമത്തിലെത്തി. ഗ്രാമീണർ മാനിനെ സുരക്ഷിതമായി വനംവകുപ്പിന് കൈമാറി.” സിംഗ് ട്വീറ്റ് ചെയ്തു. മറ്റൊരു വീഡിയോയിൽ മാനിനെ ചികിത്സയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്ന് വിടുന്നതും കാണാം. മണിപ്പൂരിലെ സംഗായ് മാൻ വംശനാശഭീഷണി നേരിടുന്ന ഇനമാണ്. സംസ്ഥാന മൃഗം കൂടിയാണ്. നൃത്ത മാൻ എന്നും സംഗായ് മാൻ അറിയപ്പെടുന്നു. സംസ്ഥാനത്ത് നിലവിൽ ഇവയുടെ ഏകദേശം 200 വർഗം മാത്രമേ നിലവിലുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...