New York : ജമ്മു കാശ്മീരിൽ (Jammu Kashmir) പാകിസ്ഥാൻ (Pakistan) അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഒഴിയണമെന്ന് ഇന്ത്യ (India) ആവശ്യപ്പെട്ടു. ജമ്മു കശ്മീർ ഇന്ത്യയുടെ അഭിഭാജ്യ ഘടകം ആണെന്നും ഇന്ത്യ പാകിസ്താനോട് വ്യക്തമാക്കി. ജമ്മു കശ്മീരിലെ പാക് അധിനിവേശ പ്രദേശങ്ങളിൽ നിന്നും പാക്കിസ്ഥാൻ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING

യുഎൻ സുരക്ഷ കൗൺസിലാണ് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. യുഎൻ സുരക്ഷ കൗൺസിലെ ഇന്ത്യൻ പ്രതിനിധിയായ ഡോ. കാജൽ ഭട്ടാണ് പാകിസ്ഥാൻ ജമ്മു കാശ്മീരിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. വിഷയത്തിൽ പാകിസ്ഥാൻ പ്രതിനിധി ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.


ALSO READ: Delhi Air Pollution : ഡൽഹി വായു മലിനീകരണത്തിന് പരിഹാരമായി ഉദ്യോഗസ്ഥരോട് വർക്ക് ഫ്രം ഹോം ചെയ്യാൻ ആവശ്യപ്പെടില്ലെന്ന് കേന്ദ്ര സർക്കാർ


ഇന്ത്യൻ അതിർത്തി കടന്ന് പാകിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾക്ക് എതിരെ ഇന്ത്യ നടപടികൾ സ്വീകരിക്കുന്നത് തുടരുമെന്ന് ഇന്ത്യ യോഗത്തിൽ വ്യക്തമാക്കി. ഭീകരവാദം, അക്രമം, വിദ്വേഷം എന്നിവയില്ലാതെ യോഗങ്ങൾ നടത്താനുള്ള സാഹചര്യം ഒരുക്കേണ്ട ബാധ്യത ഇന്ത്യയ്ക്കുണ്ടെന്നും, ഇന്ത്യൻ പ്രതിനിധി യോഗത്തിൽ വ്യക്തമാക്കി.


ALSO READ: Delhi Air Pollution : തീവ്രമായ വായു മലിനീകരണം : ഡൽഹിയിൽ സ്കൂളുകളും കോളേജുകളും അടച്ചു, ഓഫീസുകളിൽ 50% പേർക്ക് വർക്ക് ഫ്രം ഹോം


പാകിസ്ഥാൻ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമാണെന്ന് ഇന്ത്യൻ പ്രതിനിധി കാജൽ യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ പറഞ്ഞു. ആഗോളതലത്തിൽ പാകിസ്ഥാൻ ഭീകരവാദികളെ പിന്തുണയ്ക്കുന്ന രാജ്യമാണെന്ന് അംഗീകരിച്ചിട്ടുണ്ടെന്നും കാജൽ യോഗത്തിൽ  വ്യക്തമാക്കി.


ALSO READ: Nathuram Godse’s statue: നാധുറാം ഗോഡ്സെയുടെ പ്രതിമ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തകര്‍ത്തു


പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും അവർക്കുള്ള ധനസഹായവും ആയുധങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്താനെന്നും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് കാജൽ പറഞ്ഞു. ഇന്ത്യയുടെ അഭിഭാജ്യ ഘടകങ്ങളായി കരുത്തപ്പെടുന്ന ജമ്മു കശ്മീരും ലഡാക്കും പാകിസ്ഥാൻ പിടിച്ച് വെച്ചിരിക്കുകയാണെന്നും ഇന്ത്യ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.