Exit Poll: ഏപ്രില്‍ 29 വരെ എക്സിറ്റ് പോള്‍, അഭിപ്രായ സര്‍വേകള്‍ പാടില്ല, നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശത്തും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും Exit Poll നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.
New Delhi: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശത്തും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും Exit Poll നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.
2021 മാർച്ച് 27 ശനി രാവിലെ 7 മുതൽ 2021 ഏപ്രിൽ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകൾ നടത്തുന്നതിനും, അവയുടെ ഫലം അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ മറ്റു ഏതെങ്കിലും വിധത്തിലോ പ്രസിദ്ധീകരിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.
1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്‍റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പുറത്തിറങ്ങി.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 2 നാണ് വോട്ടെണ്ണല്‍ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...