Wrestlers Protest: അറസ്റ്റിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തയ്യാറല്ല, ഇല്ലെങ്കിൽ പ്രക്ഷോഭം; കർഷക നേതാക്കൾ
Wrestlers Protest, Unwilling to settle short of arrest: ജൂൺ 9ന് അകം ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണം എന്നാണ് കർഷക നേതാക്കളുടെ ആവശ്യം.
ന്യൂഡൽഹി: ബ്രിജ് ഭൂഷണിന്റെ അറസ്റ്റിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും ഞങ്ങൾ തയ്യാറല്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത്. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി. എം.പി. യുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയിൽ ശക്താമായ പിന്തുണ പ്രഖ്യാപിച്ചാണ് കർഷക നേതാക്കൾ എത്തിയിരിക്കുന്നത്. സംഭവത്തിൽ ജൂൺ 9ന് അകം ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം ഇന്ത്യയിൽ ഒട്ടാകെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേന്ദ്ര സർക്കാറിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് കർഷക നേതാക്കൾ. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷ നേതാക്കളുടെ നേതൃത്വത്തിൽ ഖാപ് പഞ്ചായത്ത് ചേർന്നു.
കർഷക നേതാവ് രാകേഷ് ടികായതിന്റെ വാക്കുകൾ
ജൂലായ് ഒമ്പത് വരെകേന്ദ്ര സർക്കാരിന് സമയമുണ്ട്. ബ്രിജ് ഭൂഷണിന്റെ അറസ്റ്റിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും ഞങ്ങൾ തയ്യാറല്ല. അത് നടപ്പായില്ലെങ്കിൽ ജൂൺ ഒമ്പതിന് ഞങ്ങൾ ജന്തർ മന്തറിലേക്ക് പോകും. രാജ്യത്തുടനീളം പഞ്ചായത്തുകൾ നടത്തും. ഗുസ്തി താരങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കണം. ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണം. ജൂൺ ഒമ്പതിന് ജന്തർ മന്തറിൽ പ്രതിഷേധമിരിക്കാൻ അനുവദിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും' കർഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു.
ALSO READ: ഭിക്ഷാടകനെന്ന് പുഷൻജിത്; സത്യാവസ്ഥയെന്ത്? അന്വേഷണ സംഘം കൊൽക്കത്തയിൽ
അതേസമയം ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ഇൻ സിനിമ കളക്ടീവും രംഗത്തെത്തി. ഭാവിയെ കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുന്ന നമ്മുടെ പെണ്മക്കളെ, ഭാവി വനിതാ കായികതാരങ്ങളെ, അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തുകയാണ് അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഡബ്ല്യുസിസി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
നിതാ റെസ്റ്റലേഴ്സിനും, അവരോടൊപ്പം നിൽക്കുന്നവർക്കും, അവരുടെ നിശ്ചയദാർഢ്യത്തിനും, വിമൺ ഇൻ സിനിമ കളക്ടീവ് എല്ലാവിധ പിന്തുണയും, ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നുവെന്നാണ് കുറിപ്പിൽ വ്യകത്മാക്കിയിരിക്കുന്നത്. മാസങ്ങളായി ഗുസ്തിതാരങ്ങളുടെ സമരം നീളുകയാണ്. കഴിഞ്ഞ ദിവസം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാർച്ച് നടത്തിയ ഗുസ്തി താരങ്ങളിൽ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...