കണ്ണൂർ: ട്രെയിൻ കത്തിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കൊൽക്കത്തയിലെത്തി. താൻ ഭിക്ഷക്കാരനാണെന്ന് സംഭവത്തിൽ പിടിയിലായ പുഷൻജിത് സിദ്ഗറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അതിന്റെ സത്യാവസ്ഥ അന്വേഷിച്ചാണ് ഉദ്യോഗസ്ഥർ എത്തിയത്. കണ്ണൂർ സിറ്റി പൊലീസ് സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോയത്. നേരത്തെ, ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിന്റെ വിരടയാളവുമായി സാമ്യം ഉണ്ടെന്ന് തെളിഞ്ഞിരുന്നു.
കണ്ണൂരിൽ കത്തിച്ച എക്സിക്യുട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ ജനറൽ കോച്ചിൽ നിന്നു ലഭിച്ച കുപ്പിയിൽ നിന്നുൾപ്പടെ പുഷൻജിത് സിദ്ഗറിന്റെ വിരലടയാളം പൊലീസ് കണ്ടെത്തി. ബിപിസിഎൽ ഗോഡൗണിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദ്യശ്യങ്ങളുമാണ് പുഷൻജിത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മാസങ്ങളായി കണ്ണൂരിൽ താമസിക്കുന്ന ഇയാൾ ഭിക്ഷാടകനാണെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. അതേസമയം അന്വേഷണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് ആർപിഎഫ് ഡിഐജി സന്തോഷ് എൻ.ചന്ദ്രൻ അറിയിച്ചു.
പേരും സ്വദേശവും ഇയാൾ മാറ്റിപ്പറയുന്നതും അറസറ്റ് വൈകാൻ കാരണമായ് മാറുന്നു. അതേസമയം, ഈ വർഷം ഫെബ്രുവരി 13ന് ഇന്നലെ ട്രെയിനിനു തീയിട്ട സ്ഥലത്തിനു സമീപത്ത് 3 ഇടങ്ങളിലായി തീയിട്ടതും പുഷൻജിത്താണെന്ന സംശയവും ശക്തമാകുന്നുണ്ട്. എന്നാൽ തീവയ്പിന്റെ ലക്ഷ്യത്തെപ്പറ്റിയോ എങ്ങനെയാണു തീയിട്ടതെന്നതിനെക്കുറിച്ചോ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങും (റോ) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...