Farmers Protest: പത്താം വട്ട ചർച്ച് ഇന്ന്; നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് സംഘടനകൾ
കേന്ദ്ര ഇന്ന് പത്താം വട്ട ചർച്ചയക്കായി കർഷകരെ ക്ഷണിച്ചു. നിയമങ്ങൾ പിൻവലിക്കാതെ മറ്റ് ചർച്ചകൾക്കായി തയ്യറാല്ലെന്ന് കർഷകൻ യൂണിയനുകൾ
ന്യൂ ഡൽഹി: വിവാദമായ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തിന്റെ വിവിധ അതിർത്തികളിൽ പുരോഗമിക്കുന്ന കർഷക സമരത്തിനിടെ കേന്ദ്ര ഇന്ന് പത്താം വട്ട ചർച്ചയക്കായി കർഷകരെ ക്ഷണിച്ചു. ഇന്ന് ഉച്ചയ്ക്ക് വിഗ്യാൻ ഭവനിൽ വെച്ചാണ് ചർച്ച നടക്കുന്നത്. നിയമങ്ങൾ പിൻവലിക്കാതെ മറ്റ് ചർച്ചകൾക്കായി തയ്യറാല്ലെന്ന് കർഷകൻ യൂണിയനുകൾ ആവർത്തിച്ചു പറയുന്നു.
കഴിഞ്ഞ ദിവസം നടത്തിനിരുന്ന സമരം ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ചർച്ച നീട്ടി വെക്കുന്നത് തങ്ങൾക്ക് യാതൊരു കുഴപ്പവമില്ല എന്നാൽ നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലന്ന് ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചിരുന്നു. അതേസമയം സുപ്രീം കോടതി (Supreme Court) നിയമിച്ച വിദഗ്ധ സമിതി ഇന്ന് മുതൽ കർഷകരുമായി കൂടുക്കാഴ്ച നടത്തും.
ALSO READ: Farmers Protest: കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നടത്താനിരുന്ന ചർച്ച നാളത്തേയ്ക്ക് മാറ്റി
ജനുവരി 15ന് സുപ്രീം കോടതി പുതിയ കർഷക നിയമങ്ങൾ (Farm Laws) നടപ്പാക്കുന്നത് വിലക്കിയിരുന്നു. അതിന് ശേഷം ഇതുമായി ബന്ധപ്പെടുത്തി ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തു. രണ്ട് മാസത്തിനുള്ള കർഷകരുടെ വിഷയത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി. എന്നാൽ കർഷകർ സുപ്രീം കോടതി നിയോഗിച്ച സമിതിയെ ആംഗീകരിക്കുന്നില്ല. സമിതി അംഗങ്ങൾ പുതിയ കർഷക നിയമങ്ങളോട് അനുകൂല നിലപാടുള്ളവരാണെന്ന് കർഷക യൂണിയനുകൾ ആരോപിക്കുന്നു.
ALSO READ: Tractor Rally: പോലീസിന് ഉചിതമായി തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി
നവംബർ 16 മുതലാണ് ഡൽഹി അതിർത്തികളായ സിംഗുവിലും ഗാസിപൂരിലും കർഷകർ സമരവുമായി എത്തിയത്. പുതുതായി നിർമിച്ച മൂന്ന് നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകരുടെ സമരം (Farmers Protest). നിയമ പിൻവലിക്കാതെ പിന്നോട്ടില്ലന്നുള്ള കണിശ്യമായി തീരുമാനത്തിലാണ് കർഷകർ, എന്നാൽ പല വിട്ടു വീഴ്ചകൾക്കും കേന്ദ്രം തയ്യറായെങ്കിലും നിയമം മാത്രം പിൻവലിക്കാൻ തയ്യറാല്ലെന്ന് കഴിഞ്ഞ 9 ചർച്ചയിലും സർക്കാർ ആവർത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...