Farmers Protest: കര്‍ഷകസമര പരിഹാരസമിതിയില്‍ നിന്ന് Bhupinder Singh Mann പിന്മാറി
മാസങ്ങളായി സമരം തുടരുന്ന കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം മാനിച്ച് സുപ്രീംകോടതി നിയമിച്ച സമിതിയില്‍നിന്നും പിന്‍ മാറുന്നതായി ഭൂപീന്ദര്‍ സിംഗ് മന്‍...
New Delhi: മാസങ്ങളായി സമരം തുടരുന്ന കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം മാനിച്ച് സുപ്രീംകോടതി നിയമിച്ച സമിതിയില്‍നിന്നും പിന്‍ മാറുന്നതായി ഭൂപീന്ദര്‍ സിംഗ് മന്‍...
പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ (Farm Bill) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തില്‍ ഇടപെട്ട സുപ്രീം കോടതി (Supreme Court) നിയമിച്ച നാലംഗ സമിതിയിലെ അംഗമായിരുന്നു ഭൂപീന്ദര്‍ സിംഗ് മന്‍ (Bhupinder Singh Mann).
കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം മാനിച്ചാണ് തീരുമാനമെന്നും പഞ്ചാബിന്‍റെയോ (Punjab) കര്‍ഷകരുടെയോ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജി അറിയിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു.
ഭൂപീന്ദര്‍ സിംഗ് മന്‍ അടക്കം സുപ്രീംകോടതി രൂപീകരിച്ച വിദഗ്ദ്ധ സമതിയിലെ 4 പേരും കേന്ദ്രത്തിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷകര്‍ മുന്‍പേ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനാല്‍ സമിതിയുമായി സഹകരിക്കില്ല എന്നായിരുന്നു കര്‍ഷകരുടെ നിലപാട്.
ഇന്‍റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാര്‍ഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്‍റ് അനില്‍ ഘന്‍വാത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
Also read: കാർഷിക നിയമങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ
ഭാരതീയ കിസാന്‍ യൂണിയന്‍, അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ദേശീയ അദ്ധ്യക്ഷനായ ഭൂപീന്ദര്‍ സിംഗ് മന്‍ കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് നിയമങ്ങള്‍ ചില ഭേദഗതിയോടെ നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നു.