Mumbai: രണ്ടു മാസത്തിലേറെയായി തലസ്ഥാന അതിര്‍ത്തിയില്‍ നടന്നുവരികയായിരുന്ന കര്‍ഷക  പ്രക്ഷോഭത്തെ കൈകാര്യം ചെയ്യുന്ന രീതി  ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടതോടെ ബില്ലിനെ അനുകൂലിച്ച് രാജ്യത്തെ മുന്‍നിര  താരങ്ങള്‍ രംഗത്തെത്തിയിരുന്നു... 


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മള്‍ ഇത് എന്തുകൊണ്ട് സംസാരിക്കുന്നില്ല ? എന്ന് കര്‍ഷക സമരത്തെ മുന്‍നിര്‍ത്തി പോപ്പ് ഗായിക റിഹാന  (Rihana) ട്വീറ്റിലൂടെ  ചോദിച്ച  ചോദ്യം  രാജ്യത്തും കോളിളക്കം സൃഷ്ടിച്ചു. കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശികള്‍ക്ക് ഇതില്‍  ഇടപെടേണ്ട കാര്യമില്ല എന്നും വ്യക്തമാക്കിക്കൊണ്ട്  നിരവധി മുനിര താരങ്ങള്‍ രംഗത്തെത്തിയിരുന്നു.


റിഹാന , ഗ്രേറ്റ തുടങ്ങിയവര്‍ കര്‍ഷക സമരത്തെ പരാമര്‍ശിച്ചപ്പോള്‍ കര്‍ഷക സമരത്തെ  (Farmers Protest)  എതിര്‍ത്തും  കര്‍ഷകര്‍ക്ക് പിന്തുണ  നല്‍കിയും നിരവധി പേര്‍  രംഗത്തെത്തിയിരുന്നു. 


എന്നാല്‍, കര്‍ഷക സമരത്തെ വിമര്‍ശിച്ചും  കേന്ദ്ര  സര്‍ക്കാരിനെ അനുകൂലിച്ചും രംഗത്തെത്തിയ മുന്‍നിര താരങ്ങളുടെ ട്വീറ്റിലെ സമാനത ചോദ്യം ചെയ്യുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.  ഒരേ സമയം ഒരേ പോസ്റ്റുകള്‍ നടത്തിയ താരങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.


ട്വീറ്റിലെ സമാനത  ചൂണ്ടിക്കാട്ടി ഇക്കാര്യം അന്വേഷിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടട്ടതിനെ ത്തുടര്‍ന്നാണ് ഈ നീക്കം.  ബോളിവുഡ് താരം അക്ഷയ് കുമാറും ബാഡ്മിന്റണ്‍ താരം സെയ്‌ന നെഹ്വാളും ട്വീറ്റ് ചെയ്തത് ഒരേ കാര്യമായിരുന്നു. സിനിമാ താരം സുനില്‍ ഷെട്ടിയാകട്ടെ ഒരു ബി ജെ പി നേതാവിനെ ടാഗ് ചെയ്താണ് പോസ്റ്റിട്ടത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എങ്കിലും  താരങ്ങള്‍ക്ക് സമ്മര്‍ദമുണ്ടായോയെന്നതാണ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പറഞ്ഞു.
കോവിഡ് ബാധിതനായ ആഭ്യന്തര മന്ത്രിയുമായി ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തിയിരുന്നു.


 പോപ്പ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയാണ്   സച്ചിന്‍  തെണ്ടുല്‍ക്കര്‍, ലതാമങ്കേഷ്‌കര്‍ തുടങ്ങി ഭാരത്‌ രത്‌ന അവാര്‍ഡ്‌ ജേതാക്കള്‍ കര്‍ഷക ബില്ലിനെ അനുകൂലിച്ച്‌ രംഗത്തെത്തിയത്. സമരം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും  ഈ വിഷയത്തില്‍  പ്രതികരിക്കാതിരുന്ന താരങ്ങള്‍   പൊടുന്നനെ കേന്ദ്രത്തെ അനുകൂലിച്ച്‌ ഒരേ സമയം  പോസ്‌റ്റുകള്‍ ഇട്ടതിനെ ഒരു വിഭാഗം ചോദ്യം ചെയ്തിരുന്നു.


Also read: Rihanna ശരീരം പ്രദ‍ര്‍ശിപ്പിക്കുന്ന Porn Singer എന്ന് കങ്കണ; നടിയുടെ പഴയ ദൃശ്യങ്ങൾ കുത്തിപ്പൊക്കി പൊളിച്ചടുക്കി സോഷ്യൽ മീഡിയ


അന്താരാഷ്ട്ര തലത്തില്‍ നിന്നും പോപ്പ് ഗായിക  റിഹാന. പരസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ്‌ തുടങ്ങിയവര്‍ കര്‍ഷക സമരത്തിന്‌ ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ രാജ്യത്തെ കലാ സാസ്‌കാരിക കായിക രംഗത്തെ പ്രമുഖരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ലതാ മങ്കേഷ്‌കര്‍, സുനില്‍ ഷെട്ടി, അക്ഷയ്   കുമാര്‍ സൈന നെഹ്വാള്‍ തുടങ്ങിയവര്‍ കേന്ദ്രത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയത്‌. രാജ്യത്തിന്‍റെ  പരമാധികാരത്തില്‍ പുറത്തു നിന്ന്‌ ആരും ഇടപെടേണ്ടതില്ല എന്ന രീതിയില്‍ ആയിരുന്നു എല്ലാവരുടേയും പോസറ്റുകള്‍. 


Also read: ലോകം പ്രതികരിച്ചപ്പോള്‍ അമേരിക്കകാർക്ക് നഷ്ടപ്പെടാത്ത എന്താണ് നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടത്? ചോദിക്കുന്നത് മലയാളത്തിന്‍റെ പ്രിയ നടന്‍ സലീം കുമാര്‍


ഫെബ്രുവരി 3നാണ്  India against propaganda, India together എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് താരങ്ങള്‍  ട്വീറ്റ് ചെയ്തത്.  സംഭവത്തില്‍ താരങ്ങളെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു...


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക