Lucknow: ഉത്തർ പ്രദേശിന്റെ (Uttar Pradesh) തലസ്ഥാനമായ ലക്ക്‌നൗവിൽ CrPCയിലെ സെക്ഷൻ 144 പ്രഖ്യാപിച്ചു. തലസ്ഥാനത്തെ ക്രമ സമാധാനം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആണ് യോഗി ആദിത്യനാഥ് (Yogi Adithyanath)ഗവണ്മെന്റ് ഏപ്രിൽ 5 വരെ 144 പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയാണ് നടപടി സ്വീകരിച്ച് കൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. പ്രസ്താവന പുറത്തിറക്കിയപ്പോൾ  ലക്ക്‌നൗ ലോ ആന്റ് ഓർഡർ ജോയിന്റ് കമ്മിഷണർ നവീൻ അറോറ കർഷക സമരം അക്രമസക്തമാകാൻ സാധ്യതയുണ്ടെന്നും അത് ക്രമസമാധാന പ്രശ്‌നമായി സാധ്യതയുണ്ടെന്നും അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസ് റിലീസിൽ രാഷ്ട്രീയ പാർട്ടികളോടും , സ്റ്റുഡന്റ് ഓർഗനൈസെഷനുകളോടും, കർഷക യൂണിയനുകളോടും (Farmers) കുറച്ച് നാളത്തേക്ക് സമരങ്ങൾ (Protest) മാറ്റി വെക്കണമെന്നും, ഇപ്പോൾ സമരങ്ങൾ നടത്തുന്നത് നഗരത്തിൽ ഇപ്പോൾ നിലനിക്കുന്ന സമാധാന പരമായ അന്തരീക്ഷം നഷ്ടപ്പെടാൻ കാരണമാകുമെന്നും പറയുന്നുണ്ട്. ഇത് മൂലമാണ് ഏപ്രിൽ 5 വരെ സെക്ഷൻ 144 പ്രഖ്യാപിച്ചിരുന്നതെന്നാണ് ഓർഡറിൽ പറയുന്നത്.


ALSO READ: Covid Vaccination: പ്രധാനമന്ത്രിക്ക് പിന്നാലെ കോവിഡ് വാക്സിന്‍ സ്വീകരിച്ച്‌ Amit Shah


മഹാ ശിവരാത്രി (Maha Sivarathri), ഹോളിക ദഹാൻ, ഷാബ്-ഇ-ബരാത്ത്, ദുഃഖ വെള്ളി, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങൾ ഈ മാസം വരാനിരിക്കുന്നതിനാൽ ഈ ദിവസങ്ങളിൽ സാമൂഹ്യ വിരുദ്ധർ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണും ഇത് നഗരത്തിന്റെ ക്രമസമാധാനം നശിപ്പിക്കുമെന്നും കൂടി ചൂണ്ടി കാണിച്ച് കൊണ്ടാണ് സെക്ഷൻ 144 പ്രഖ്യാപിച്ചിരിക്കുന്നത്.


ALSO READ: Mumbai power outage: 2020-ൽ മുംബൈ ന​ഗരം നിശ്ചലമായ പവർ കട്ടിന് പിന്നിൽ ചൈനീസ് ഹാക്കർമാരെന്ന് റിപ്പോർട്ട്


ഇത് കൂടാതെ പ്രദേശത്ത് കോവിഡ് (Covid 19) കേസുകളുടെ എണ്ണം കൂടി വരുന്നതും 144 പ്രഖ്യാപിക്കാനുള്ള മറ്റൊരു കാരണമായി ചൂണ്ടി കാണിക്കുന്നുണ്ട്. ഉത്തർപ്രദേശിലും കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. വിവിധ സ്വകാര്യ - സർക്കാർ ആശുപത്രികൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. 250 രൂപയാണ് കോവിഡ് വാക്‌സിൻ കുത്തിവെപ്പിനായി ക്രമീകരിച്ചിട്ടുള്ള വില.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.