Mahashivratri 2021: എന്നാണ് മഹാശിവരാത്രി? അറിയാം വ്രതത്തിന്റെ പ്രാധാന്യവും, പൂജയുടെ ശുഭ മുഹൂർത്തവും

ഹിന്ദു പഞ്ചാംഗം അനുസരിച്ച് എല്ലാ മാസവും കൃഷ്ണപക്ഷ ചതുർദശി തീയതിയിൽ പ്രതിമാസ ശിവരാത്രി ആഘോഷിക്കുന്നു. ഈ രീതിയിൽ പ്രതിമാസം 1 തവണ ശിവരാത്രി വരുന്നുണ്ടെങ്കിലും മഹാശിവരാത്രി ആഘോഷിക്കുന്നത് വർഷത്തിൽ ഒരിക്കൽ മാത്രമാണ്. ഈ വർഷം 2021 മാർച്ച് 11 വ്യാഴാഴ്ചയാണ് മഹാശിവരാത്രി (Mahashivratri) ഉത്സവം. യഥാർത്ഥത്തിൽ മഹാശിവരാത്രി ഉത്സവം ആഘോഷിക്കുന്നത് ഫാൽഗുൻ മാസത്തിലെ കൃഷ്ണപക്ഷയുടെ ത്രയോദശി തീയതിയിലാണ്. ഈ ദിവസം, ചന്ദ്രൻ മകരരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. 

Written by - Ajitha Kumari | Last Updated : Mar 1, 2021, 07:05 AM IST
  • 2021 മാർച്ച് 11 വ്യാഴാഴ്ചയാണ് മഹാശിവരാത്രി
    ഈ ദിവസം വ്രതം എന്തുകൊണ്ട് പ്രധാനമാണെന്ന് അറിയുക
    ശിവനെ പ്രീതിപ്പെടുത്താൻ ഈ രീതിയിൽ ആരാധിക്കുക
Mahashivratri 2021: എന്നാണ് മഹാശിവരാത്രി? അറിയാം വ്രതത്തിന്റെ പ്രാധാന്യവും, പൂജയുടെ ശുഭ മുഹൂർത്തവും

ന്യുഡൽഹി: ഹിന്ദു പഞ്ചാംഗം അനുസരിച്ച് എല്ലാ മാസവും കൃഷ്ണപക്ഷ ചതുർദശി തീയതിയിൽ പ്രതിമാസ ശിവരാത്രി ആഘോഷിക്കുന്നു. ഈ രീതിയിൽ പ്രതിമാസം 1 തവണ ശിവരാത്രി വരുന്നുണ്ടെങ്കിലും മഹാശിവരാത്രി ആഘോഷിക്കുന്നത് വർഷത്തിൽ ഒരിക്കൽ മാത്രമാണ്. ഈ വർഷം 2021 മാർച്ച് 11 വ്യാഴാഴ്ചയാണ് മഹാശിവരാത്രി (Mahashivratri) ഉത്സവം. യഥാർത്ഥത്തിൽ മഹാശിവരാത്രി ഉത്സവം ആഘോഷിക്കുന്നത് ഫാൽഗുൻ മാസത്തിലെ കൃഷ്ണപക്ഷയുടെ ത്രയോദശി തീയതിയിലാണ്. ഈ ദിവസം, ചന്ദ്രൻ മകരരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. 

മഹാശിവരാത്രി പുണ്യദിനം മഹാദേവന് (Lord Shiv) സമർപ്പിക്കുന്നു. ഈ ദിവസം ഭക്തർ വിധിപ്രകാരം ശിവനെ ആരാധിക്കുകയും ഭഗവാനെ പ്രസാദിപ്പിച്ച് അനുഗ്രഹം നേടുകയും ചെയ്യുന്നു. മഹാശിവരാത്രിയുടെ ആരാധനയുടെ ശുഭ സമയം എന്താണ്, ഈ ദിവസം നോമ്പിന്റെ പ്രാധാന്യം എന്താണ്, ആരാധന രീതി എന്നിവ അറിയാം.  

Also Read: Pradosh Vrat 2021: ശിവപ്രീതിക്കായി പ്രദോഷവ്രതം ഉത്തമം

മഹാശിവരാത്രി 2021 ശുഭ സമയം

ശസ്ത്രങ്ങളിൽ പറയുന്നതനുസരിച്ച് പാർവ്വതി ദേവിയുടെയും (Goddess Parvati) മഹാദേവന്റെയും വിവാഹം ശിവരാത്രി ദിനം നടന്നുവെന്നാണ് വിശ്വാസം.  ഈ ഉത്സവത്തിന്റെ പേര് ശിവരാത്രി എന്നായതിനാൽ ഭക്തർ ഈ ദിവസം ഭഗവാനെ ആരാധിക്കുകയും രാത്രി മുഴുവൻ ഉണർന്നിരിക്കുകയും ചെയ്യുന്നു.

മഹാശിവരാത്രി - 2021 മാർച്ച് 11 വ്യാഴം
പൂജ സമയം- 00:06 മുതൽ 00:55 വരെ, മാർച്ച് 12 ദൈർഘ്യം - 48 മിനിറ്റ്
ചതുർദശി തീയതി ആരംഭിക്കുന്നു - മാർച്ച് 11, 2021 ന് 14:39 മണി 
ചതുർദശി തീയതി അവസാനിക്കുന്നു - മാർച്ച് 12, 2021 ന് 15:02
ശിവരാത്രി പാരണ സമയം - മാർച്ച് 12 06:34 മുതൽ 15:02 വരെ
രാത്രി ആദ്യത്തെ പൂജ സമയം - മാർച്ച് 11 ന് 18:27 മുതൽ 21:29 വരെ
രാത്രി രണ്ടാമത്തെ പൂജ സമയം - മാർച്ച് 11 ന് 21:29 മുതൽ 00:31 വരെ
രാത്രി മൂന്നാം തവണത്തെ പൂജ സമയം - 12 മാർച്ച് 00:31 മുതൽ 03:32 വരെ
രാത്രി നാലാം തവണത്തെ പൂജ സമയം - മാർച്ച് 12 ന് 03:32 മുതൽ 06:34 വരെ

മഹാശിവരാത്രിയിൽ വ്രതം എടുക്കുന്നതിന്റെ പ്രാധാന്യം

മഹാശിവരാത്രി ദിനത്തിൽ മഹാദേവനെയും പാർവതി ദേവിയേയും ആരാധിക്കുന്നതിനൊപ്പം വ്രതവും ആചരിക്കുന്നു.

മഹാശിവരാത്രിയുടെ നോമ്പ് അനുഷ്ഠിക്കുന്ന ഒരാൾ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു.  അയാൾക്ക് നരകത്തിൽ നിന്ന് മുക്തനാകുന്നു കൂടാതെ എല്ലാത്തരം പാപങ്ങളും നശിപ്പിക്കപ്പെടുകയും ആത്മാവ് ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. 

Also Read: ഈ മന്ത്രം അർത്ഥം അറിഞ്ഞ് ജപിക്കുന്നത് ഉത്തമം

ഇതുകൂടാതെ മഹാശിവരാത്രിയുടെ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാൾക്ക് ആവശ്യമുള്ള വരവും ലഭിക്കുന്നു. ഒരു പെൺകുട്ടിയുടെ വിവാഹത്തിൽ എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അവരോട് മഹാശിവരാത്രിയുടെ വ്രതം എടുക്കാൻ നിർദ്ദേശിക്കുന്നു.  കാരണം ഈ വ്രതം വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു.

അതുപോലെ ദാമ്പത്യജീവിതത്തിൽ പ്രശ്‌നങ്ങളുള്ളവർ മഹാശിവരാത്രിയിൽ ഉപവസിക്കുകയും ശിവ-പാർവതിയെ ആരാധിക്കുകയും വേണം.
മഹാശിവരാത്രി ദിവസം ഉപവസിക്കുന്നത് വീട്ടിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നൽകുന്നു.
ഈ ദിവസം മഹാദേവൻ ശിവലിംഗത്തിൽ ലയിക്കുമെന്ന വിശ്വാസവുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

  

Trending News