പിതൃത്വത്തില്‍ സംശയം ആരോപിച്ച് രണ്ട് വയസ്സുകാരിയെ പിതാവ് തല്ലിക്കൊന്നു
പിതൃത്വത്തില്‍ സംശയം ആരോപിച്ച് രണ്ട് വയസ്സുകാരിയെ പിതാവ് തല്ലിക്കൊന്നു. ചണ്ഡീഗഢ് ദേലോന്‍ പ്രവിശ്യയിലാണ് നാടിനെ നടുക്കിയ സംഭവം.
ചണ്ഡീഗഢ്: പിതൃത്വത്തില്‍ സംശയം ആരോപിച്ച് രണ്ട് വയസ്സുകാരിയെ പിതാവ് തല്ലിക്കൊന്നു. ചണ്ഡീഗഢ് ദേലോന്‍ പ്രവിശ്യയിലാണ് നാടിനെ നടുക്കിയ സംഭവം.
പ്രതിയായ സിക്കന്ദര്‍ സിംഗ് ജസ്ബിര്‍ കൌറിന് അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. ഇയാള്‍ മയക്കുമരുന്നിന് അടിമയുമാണ്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുഞ്ഞ് ജനിച്ചതിനു പിന്നാലെ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. അതിനുശേഷം ജസ്ബിര്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
ഭാര്യയുമായി പിരിഞ്ഞ സിക്കന്ദര്‍ ജസ്ബിറിന്റെ സഹോദരി ജസ്വീന്ദറിനൊപ്പമാണ് കഴിഞ്ഞ് വന്നത്. ഭര്‍ത്താവുമായി അകന്നു താമസിക്കുകയായിരുന്ന ജസ്വീന്ദറിന് രണ്ട് കുട്ടികള്‍ ഉണ്ട്. ഇവര്‍ക്കൊപ്പമായിരുന്നു രണ്ട് വയസ്സുകാരിയായ കുട്ടിയും കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം ജസ്വീന്ദര് പുറത്തുപോയ തക്കം നോക്കി കുഞ്ഞിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പുറത്തുപോയി വന്ന ജസ്വീന്ദര് കുട്ടി മരിച്ചു കിടക്കുന്നതാണ് കണ്ടത്. അപ്പോഴേക്കും സിക്കന്ദര്‍ മുങ്ങിയിരുന്നു.
കുട്ടി കൊല്ലപ്പെട്ട വിവരം ശനിയാഴ്ചയാണ് സമീപവാസികള്‍ അറിയുന്നത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി ഇയാളെ പിടികൂടുകയായിരുന്നു.