മസ്കറ്റ്: ഭീകരരുടെ പിടിയിൽനിന്ന്‍ മോചിതനായതിൽ ദൈവത്തിന് നന്ദിയെന്ന് ഫാദർ ടോം ഉഴുന്നാലിൽ. ഒമാൻ സുൽത്താനും പ്രാര്‍ഥിച്ചവർക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

മോചിതനായി മസ്കറ്റിൽ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഒമാന്‍ സര്‍ക്കാരിന്‍റെ ഇടപെടലിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന്‍റെ മോചനം സാധ്യമായത്.


മോചന വാർത്ത സ്ഥിരീകരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സന്തോഷ വാർത്തയെന്നു ട്വീറ്റ് ചെയ്തു.


2016 ഏപ്രിലിൽ ആണ് ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്‍റെ മോചനവുമായി ബന്ധപ്പെട്ട് പലതവണ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടിരുന്നു. 


ടോം ഉഴുന്നാലിലിന്‍റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. കേരളത്തിൽ എത്തിയാലുടൻ ഫാദര്‍ ഉഴുന്നാലിലിന്‍റെ ചികിത്സകൾക്ക് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. 


അദ്ദേഹത്തിന്‍റെ സുരക്ഷിതമായ മടങ്ങി വരവിൽ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു.