New Delhi: National Capital Territory of Delhi (Amendment) Bill, 2023 രാജ്യസഭയിലും പാസായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി.   ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  No-Confidence Motion Debate: അവിശ്വാസ പ്രമേയ ചർച്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍, രാഹുല്‍ തുടക്കം കുറിയ്ക്കും 
 
ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ മേൽ കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണം അതാണ് ഈ ബില്‍ കൊണ്ട് വരുന്ന മാറ്റം. അതായത്, ഡല്‍ഹി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരോക്ഷമായി കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എന്ന് ചുരുക്കം.  


“പാക്കിസ്ഥാനിൽ ജനാധിപത്യത്തിന്‍റെ അഭാവത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ധാരാളം ആളുകൾ രാജ്യത്ത് ഉണ്ട്, ചർച്ചകളോ സമ്മതമോ കൂടാതെ അവരുടെ പാർലമെന്‍റ്  എങ്ങനെ ബില്ലുകൾ പാസാക്കുന്നുവെന്ന കാര്യത്തില്‍ ആശ്ചര്യം തോന്നുന്നു", പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി  പറഞ്ഞു, 


പ്രധാനമന്ത്രി മോദി ഇന്ത്യയിലെ സ്ഥിതി പാക്കിസ്ഥാനിലേക്കാൾ മോശമാക്കി. ഇത് വളരെ ദൗർഭാഗ്യകരമാണ്. ഡൽഹിയിലെ ജനങ്ങൾക്കൊപ്പം ഞങ്ങളും ബിജെപിക്കെതിരായ പോരാട്ടം തുടരും, അവര്‍ പറഞ്ഞു.  പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബിൽ പാസാക്കിയതോടെ പ്രധാനമന്ത്രി മോദി ഡൽഹിയിലെ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തുവെന്നും അവർ അവകാശപ്പെട്ടു.


ഡല്‍ഹി ഭരണം കൈക്കലാക്കാനുള്ള "പിന്‍ വാതില്‍" ശ്രമമാണ് ഈ ബില്‍ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടത്.  


ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തുക സാധ്യമല്ല എന്ന് ബിജെപി  മനസിലാക്കി കഴിഞ്ഞു. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും അതായത്, 2013, 2015, 2020, സമീപകാല എംസിഡി  തിരഞ്ഞെടുപ്പുകളിലും ബിജെപി കനത്ത പരാജയം നേരിട്ടു.  കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി  BJP ഡല്‍ഹിയില്‍ അധികാരത്തില്‍ നിന്ന് പുറത്താണ്.  ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തുക ബുദ്ധിമുട്ടാണ് എന്ന് മനസിലാക്കിയ BJP അധികാരം കൈയടക്കാന്‍ നടത്തിയ പിന്‍ വാതില്‍ ശ്രമമാണ് ഈ ബില്‍ എന്നാണ്  കേജ്‌രിവാൾ ഒരു വീഡിയോ സന്ദേശത്തില്‍ പറയുന്നത്. സന്ദേശം, വിവാദ ബിൽ രാജ്യസഭയിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ പുറത്തു വന്നിരുന്നു. 


നിയമനങ്ങൾ, സ്ഥലംമാറ്റങ്ങൾ, പ്രധാന പോസ്റ്റിംഗുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ഡൽഹിയിലെ ഗ്രൂപ്പ് എ സേവനങ്ങൾ നിയന്ത്രിക്കാൻ ഡൽഹി ലെഫ്റ്റനന്‍റ്  ഗവർണർക്ക് അധികാരം നൽകുന്ന ബിൽ തിങ്കളാഴ്ച രാജ്യ സഭയും പാസാക്കി. 131 എംപിമാർ നിയമനിർമ്മാണത്തെ അനുകൂലിച്ചും 102 പേർ എതിർത്തും വോട്ട് ചെയ്തതിനെ തുടർന്നാണ് ബിൽ പാസായത്.  


കഴിഞ്ഞയാഴ്ച സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച നവീൻ പട്‌നായിക്കിന്‍റെ ബിജു ജനതാദൾ, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ്, പ്രതിപക്ഷമായ ടിഡിപി എന്നീ പാര്‍ട്ടികള്‍ ഭരണ പക്ഷത്തിന് പിന്തുണ  നല്‍കിയതോടെ പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്ന സാഹചര്യത്തിലും ബില്‍ പാസാവാന്‍ സഹായകമായത്... 


എന്താണ് ഡൽഹി സർവീസസ് ബിൽ?


ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രം നേരത്തെ പുറപ്പെടുവിച്ച ഓർഡിനൻസിന് പകരമാണ് കഴിഞ്ഞ ആഴ്ച ലോക്‌സഭ പാസാക്കിയ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ, 2023. 


ഇരു സഭകളിലും പാസായ ബില്‍ ഇനി പ്രാബല്യത്തിൽ വരണമെങ്കിൽ രാഷ്ട്രപതിയുടെ സൈൻ ഓഫ് ആവശ്യമാണ്. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ  പോസ്‌റ്റിംഗുകളിലും സ്‌ഥാനമാറ്റങ്ങളിലും അന്തിമതീരുമാനം നൽകിക്കൊണ്ട്‌ ഡൽഹി സർക്കാരിന്‍റെ പ്രവർത്തനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്‌ നിർദിഷ്ട നിയമം അധികാരം നൽകും....



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.